ലോകത്തില്‍ ഏറ്റവും ഒറ്റപ്പെട്ടതും ഭയപ്പെടേണ്ടതുമായി ഗോത്രവര്‍ഗ്ഗക്കാരുടെ പട്ടികയിലാണ് ആന്‍ഡമാനിലെ സെന്റിനല്‍ ദ്വീപ് നിവാസികള്‍. പുറത്തു നിന്ന് എത്തുന്നവരെ അമ്പുകള്‍ കൊണ്ടാണ് ഈ ദ്വീപ് നിവാസികള്‍ പ്രതിരോധിക്കുന്നത്. സെന്റിനല്‍ ദ്വീപിലേയ്ക്ക് എത്തിയ യുഎസ് മിഷണറിയെ അമ്പെയ്ത് കൊലപ്പെടുത്തിയതോടെയാണ് ഗോത്രവര്‍ഗ്ഗം ലോകമാധ്യമങ്ങളില്‍ ഇടംനേടുന്നത്. എന്നാല്‍ പുറലോകത്തിന്റെ ഇടപെടല്‍ തന്നെയാണ് ദ്വീപ് നിവാസികളെ അക്രമികള്‍ ആക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്നപ്പോള്‍ വിദേശകിള്‍ ദ്വീപിലെത്തിയിരുന്നു. മോറിസ് വിദല്‍ പോര്‍ട്ട്മാന്‍ എന്ന ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥന്‍ ദ്വീപുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നാണ് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്. ദ്വീപിലെത്തിയ ഇയാള്‍ ഗോത്രവര്‍ഗ്ഗക്കാരിലെ വൃദ്ധരായ ദമ്പതികളെയും നാല് കുട്ടികളേയും തട്ടിക്കൊണ്ടുപോയി മറ്റൊരു ദ്വീപില്‍ മാറ്റിപ്പാര്‍പ്പിച്ചു. എന്നാല്‍ രപതിരോധശക്തി ഇല്ലാത്തതിനാല്‍ ദമ്പതികള്‍ അസുഖം പിടിപെട്ട് മരിക്കുകയായിരുന്നു. കുട്ടികളെ തിരകെ ദ്വീപില്‍ എത്തിച്ചുവെങ്കിലും ആ സംഭവത്തോടെ നിവാസികള്‍ പുറമെ നിന്നുള്ളവരെ പ്രതിരോധിക്കാന്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
from mangalam.com https://ift.tt/2FPlxtg
via IFTTT
No comments:
Post a Comment