അയോധ്യ കേസില്‍ വിധി വൈകിപ്പിക്കാന്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ ഭീഷണിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

അയോധ്യ കേസില്‍ വിധി വൈകിപ്പിക്കാന്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ ഭീഷണിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

ആല്‍വാര്‍: അയോധ്യ കേസില്‍ വിധി വൈകിപ്പിക്കാന്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ വിധി വൈകിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രധാനമന്ത്രിയുടെ ആരോപണം. രാജസ്ഥാനിലെ ആല്‍വാറില്‍ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോണ്‍ഗ്രസിന്റെ ആവശ്യം ജഡ്ജ് ചെവിക്കൊള്ളാഞ്ഞതിനെ തുടര്‍ന്നാണ് ഇംപീച്ച് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാകുമോയെന്ന് പ്രധാനമന്ത്രി ചോദിച്ചു. താന്‍ ജുഡീഷ്യറിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെ ഉദ്ദേശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അയോധ്യ കേസില്‍ വിധി പറയുന്നത് മാറ്റിവയ്ക്കണമെന്ന് അഭിഭാഷകന്‍ കൂടിയായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനാണ് കപില്‍ സിബല്‍. അയോധ്യ കേസിലെ വിധി വന്നാല്‍ രാജ്യത്ത് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ ഭീഷണിപ്പെടുത്തിയെന്ന പ്രധാനമന്ത്രിയുടെ ആരോപണം. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടേയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടേയും പശ്ചാത്തലത്തില്‍ ബി.ജെ.പി അയോധ്യ വിഷയം വീണ്ടും സജീവമാക്കിക്കൊണ്ടു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആരോപണം.



from mangalam.com https://ift.tt/2KxEQGq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages