തിരുവനന്തപുരം : അധിക്ഷേപവും ഭീഷണിയും സഹിച്ച് ഇങ്ങനെ ജോലി ചെയ്യാന്‍ കഴിയില്ലെന്നും മടക്കിവിളിക്കണമെന്നും ഡിജിപിയോട് ആവശ്യപ്പെട്ട് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത്. നാല് ഘട്ടമായുള്ള സുരക്ഷാ ചുമതലയില്‍ മിക്കവാറും എല്ലാ ഐജിമാരെയും ഡിഐജിമാരെയും എസ്പിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവിലെ സംഘത്തിന് 15 ദിവസമാണ് ഡ്യൂട്ടി. അതിനാല്‍ ആരെയും മടക്കിവിളിക്കാന്‍ സാധ്യതയില്ല. ഐജിമാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്ത്, വിജയ് സാക്കറെ, എസ്പിമാരായ യതീഷ് ചന്ദ്ര, ഹരിശങ്കര്‍, ശിവവിക്രം, പ്രതീഷ് കുമാര്‍ എന്നിവരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഏറെ വിമര്‍ശനം നേരിടുന്നത്. .
അതേസമയം, ചിത്തിര ആട്ടത്തിരുനാളിന് മുന്‍കൂര്‍ അവധിയെടുത്ത ഓഫീസര്‍മാരുമുണ്ട്. ഇത്തവണയും ആദ്യഘട്ട ഡ്യൂട്ടിയില്‍ നിന്ന് ഒഴിവായ അവര്‍ പക്ഷേ അടുത്ത ഘട്ടങ്ങളില്‍ ശബരിമലയില്‍ എത്തേണ്ടിവരും.
from mangalam.com https://ift.tt/2AdXfn0
via IFTTT
No comments:
Post a Comment