ക്വീൻസ്ലാന്റ്: ഓസ്ട്രേലിയയിൽ സ്ട്രോബറികളിൽ നിന്നും തയ്യൽ സൂചി കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് 50 കാരി അറസ്റ്റിലായി. ഇതോടെ കഴിഞ്ഞ സെപ്റ്റംബർ മുതൽ മൂന്ന് മാസക്കാലത്തോളം ഓസ്ട്രേലിലയിൽ നിലനിന്നിരുന്ന സൂചിപ്പേടിക്ക് വിരാമമായി. സൂപ്പർമാർക്കറ്റുകളിൽ പ്ലാസ്റ്റിക് ബോക്സുകളിൽ വിറ്റഴിക്കപ്പെട്ട പഴങ്ങളിൽ നിന്നുമാണ് സൂചികണ്ടെത്തിയത്. ഇതിൽ ഭൂരിഭാഗവും സ്ട്രോബറികളായിരുന്നു. സ്ട്രോബെറിക്ക് പുറമെ ആപ്പിൾ, മാമ്പഴം തുടങ്ങിയ പഴവർഗ്ഗങ്ങളിൽ നിന്നും തയ്യൽ സൂചികൾ കണ്ടെത്തിയിരുന്നു. സ്ട്രോബറി കഴിച്ച ഒരാൾ വയറുവേദനയെ തുടർന്ന് ആശുപത്രിയിലായി. സമാനമായ 100 ൽ അധികം സംഭവങ്ങൾ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഓസ്ട്രേലിയയുടെ ആറു സംസ്ഥാനങ്ങളിൽ നിന്നും സൂചികൾ അടങ്ങിയ സ്ട്രോബറി കണ്ടെത്തി. ഇതേത്തുടർന്ന് സർക്കാർ ഇടപെട്ട് സ്ട്രോബറി വിൽപ്പന പൂർണമായും നിർത്തിവച്ചു. സംഭവം അന്വേഷിക്കാൻ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. ഇതിനിടെ ക്വീൻസ്ലാന്റ് പോലീസ് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. പഴവർഗങ്ങളിൽ സൂചി നിക്ഷേപിക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്താണെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇവരെ തിങ്കളാഴ്ച ബ്രിസ്ബൈൻ മജിസ്ട്രേറ്സ് കോടതിയിൽ ഹാജരാക്കും. Content Highlight: 50-Year-Old Woman Arrested Over Australia Strawberry Needle Scare
from mathrubhumi.latestnews.rssfeed https://ift.tt/2T79hHx
via
IFTTT
No comments:
Post a Comment