തിരുവനന്തപുരം: നെയ്യാറ്റിൻകര കൊലപാതക കേസ് ഐ ജി എസ് ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. കേസ് ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേരിട്ട് അന്വേഷിക്കണമെന്ന കൊല്ലപ്പെട്ട സനൽകുമാറിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ക്രൈം ബ്രാഞ്ച് എസ് പി കെ എം ആന്റണിയാണ് അന്വേഷണത്തിന് നിലവിൽ നേതൃത്വം നൽകുന്നത്. എന്നാൽ ഈ അന്വേഷണം മതിയാകില്ലെന്നും ഐ പി എസ് ഉദ്യോഗസ്ഥനെ അന്വേഷണം നേരിട്ട് ഏൽപിക്കണമെന്നുമായിരുന്നു സനൽകുമാറിന്റെ കുടുംബത്തിന്റെ ആവശ്യം. അല്ലെങ്കിൽ സമരം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും തിങ്കളാഴ്ച ഹൈക്കോടതിൽ ഹർജി നൽകുമെന്നും സനലിന്റെ ഭാര്യ വിജി വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് വാക്കുതർക്കത്തെ തുടർന്ന് ഹരികുമാർ പിടിച്ചു തള്ളിയ സനൽകുമാർ വാഹനമിടിച്ച് മരിച്ചത്. തുടർന്ന് ഹരികുമാറിനെതിരെ കേസെടുക്കുകയും സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. നിലവിൽ ഹരികുമാറും സുഹൃത്ത് ബിനുവും ഒളിവിലാണ്. ഇവർക്ക് സിം കാർഡ്എടുത്തു കൊടുത്ത സതീഷ് എന്നയാളെ പോലീസ് ഞായറാഴ്ച തമിഴ്നാട്ടിൽനിന്ന് ക്രൈം ബ്രാഞ്ച് പിടികൂടിയത്. അതേസമയം അന്വേഷണം ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏൽപിച്ച നടപടിയിൽ തൃപ്തിയുണ്ടെന്നും ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം പുനരാലോചിക്കുമെന്നും വിജി പറഞ്ഞു. content highlights:ig s sreejith to head probe of neyyattinkara murder case
from mathrubhumi.latestnews.rssfeed https://ift.tt/2zKdXdh
via
IFTTT
No comments:
Post a Comment