കനത്ത കാവലില്‍ ഭക്തര്‍ ശബരിമലയിലേക്ക്, സന്നിധാനത്ത് മൊബൈല്‍ ജാമര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

കനത്ത കാവലില്‍ ഭക്തര്‍ ശബരിമലയിലേക്ക്, സന്നിധാനത്ത് മൊബൈല്‍ ജാമര്‍

പമ്പ: ചിത്തിര ആട്ടവിശേഷത്തിനു തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കാനിരിക്കെ ശബരിമലയിലേക്ക് എത്തുന്നത് ആയിരക്കണക്കിന് ഭക്തർ. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ശബരിമലയിലും പരിസരപ്രദേശത്തും പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പതിനൊന്നുമണിയോടെയാണ് നിലയ്ക്കലിൽനിന്ന് ഭക്തരെയും കൊണ്ടുള്ള ആദ്യ ബസ് പമ്പയിലേക്കു പുറപ്പെട്ടത്. നേരത്തെ കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിക്കുന്നത് വൈകിയതിനെ തുടർന്ന് ആയിരത്തോളം വരുന്ന ഭക്തർ കാൽനടയയി പമ്പയിലേക്ക് പുറപ്പെട്ടിരുന്നു. മൂവായിരത്തോളം പോലീസുകാരെയാണ് സന്നിധാനത്തും പരിസരപ്രദേശത്തും വിന്യസിച്ചിരിക്കുന്നത്. അമ്പതുവയസ്സിനു മുകളിൽ പ്രായമുള്ള വനിതാ പോലീസുകാരെ സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.ഇത്തരത്തിൽ 15 വനിതാ പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്ത് ഡ്യൂട്ടിക്ക് എത്തിയ വനിതാ പോലീസുകാർ. ഫോട്ടോ: ജി ശിവപ്രസാദ് രാവിലെ ഒമ്പതുമണിയോടെ തന്ത്രി കണ്ഠര് രാജീവര്പമ്പയിലെത്തിയിരുന്നു. തുടർന്ന് അദ്ദേഹം സന്നിധാനത്തേക്കു പോയി. തന്ത്രിയെയും മേൽശാന്തിമാരെയും കാണുന്നതിൽനിന്ന് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.തന്ത്രിയുടെയും മേൽശാന്തിമാരുടെയും മുറിക്ക് പുറത്ത് മൊബൈൽ ജാമറുകൾ സ്ഥാപിച്ചുവെന്നാണ് സൂചന സന്നിധാനത്തേക്ക് പോകാൻ പമ്പയിലെത്തിയ തന്ത്രി കണ്ഠര് രാജീവര്. ഫോട്ടോ: കെ ആർ പ്രഹ്ലാദൻ content highlights:Sabarimala temple opens today for chithira atta visesham


from mathrubhumi.latestnews.rssfeed https://ift.tt/2ALbr8h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages