മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; ദൂരദര്‍ശന്‍ ക്യാമറമാന്റെ മരണം ബോധപൂര്‍വ്വമല്ലെന്ന് മാവോയിസ്റ്റുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; ദൂരദര്‍ശന്‍ ക്യാമറമാന്റെ മരണം ബോധപൂര്‍വ്വമല്ലെന്ന് മാവോയിസ്റ്റുകള്‍

ന്യുഡല്‍ഹി: ഛത്തീസ്ഗഡില്‍ കഴിഞ്ഞ ദിവസമുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറമാന്‍ അച്യുതാനന്ദ് സാഹു കൊല്ലപ്പെട്ട സാഹചര്യത്തില്‍ വിശദീകരണവുമായി നക്‌സലുകള്‍. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നുല്ലെന്നും സാഹുവിന്റെ മരണം ബോധപൂര്‍വ്വമല്ലെന്നും മാവോയിസ്റ്റുകള്‍ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. പോലീസ് സംഘത്തിനൊപ്പം മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നു. പോലീസിനൊപ്പം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും കത്തില്‍ പറയുന്നു.

അതേസമയം, മാവോയിസ്റ്റുകളുടെ വിശദീകരണ കത്തിനെ ചോദ്യം ചെയ്ത് ദന്തേവാഡ എസ്.പി അഭിഷേക് പല്ലവ് രംഗത്തെത്തി. അബദ്ധത്തില്‍ ചെയ്തുപോയതാണെങ്കില്‍ എന്തിനാണ് മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ മോഷ്ടിച്ചത്. നിരവധി തവണ വെടിയേറ്റ് തലയോട്ടി ഛിന്നിച്ചിതറിയായിരുന്നു സാഹുവിന്റെ മരണം. ഇതെല്ലാം നോക്കുമ്പോള്‍ അറിയാതെ പറ്റിയതാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും എസ്.പി വ്യക്തമാക്കി.

ക്യാമറകള്‍ മോഷ്ടിച്ചത് മനഃപൂര്‍വ്വമാണ്. ആക്രമണത്തിന്റെ ചില തെളിവുകള്‍ അതില്‍ ഉണ്ടായിരിക്കാം. അത് നശിപ്പിക്കാന്‍ വേണ്ടിയാണ് ക്യാമറകള്‍ തട്ടിയെടുത്തത്. മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടിരുന്നില്ലെങ്കില്‍ എങ്ങനെയാണ് അദ്ദേഹത്തിന്റെ തലയില്‍ ഇത്രയധികം വെടിയേക്കുക? തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ നക്‌സല്‍ ബാധിത മേഖലകളില്‍ എത്തുന്നുണ്ട്. അതിലുള്ള അസ്വസ്ഥതയാണ് മാവോയിസ്റ്റുകള്‍ പ്രകടമാക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അവിടങ്ങളില്‍ എത്തുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നതിനുള്ള ഭീഷണിയാണിതെന്നും എസ്.പി പറയുന്നു.

പോലീസ് സംഘത്തിലെ ഒരു കോണ്‍സ്റ്റബിള്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയതോടെയാണ് രണ്ട് മാധ്യമപ്രവര്‍ത്തകരെ രക്ഷിക്കാന്‍ കഴിഞ്ഞതെന്നും എസ്.പി പറയുന്നു. ഗ്രാമീണ മേഖലയിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞ 15 ദിവസമായി മാധ്യമപ്രവര്‍ത്തകര്‍ വരുന്നുണ്ട്. അത് തടയാനാണ് മാവോയിസ്റ്റുകള്‍ അവരെ ആക്രമിച്ചതെന്നും എസ്.പി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ സാഹുവും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടിരുന്നു.



from mangalam.com https://ift.tt/2qo3KPt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages