പ്രണയിച്ച് ഒളിച്ചോടിയ കമിതാക്കളെ വീട്ടുകാര്‍ തിരിച്ചു വിളിച്ചുകൊണ്ടു പോന്നു ; കല്യാണം ആലോചിച്ചപ്പോള്‍ കാമുകന്‍ 15 ലക്ഷം സ്ത്രീധനം ചോദിച്ചു ഭീഷണിപ്പെടുത്തി ; കാമുകി വിഷം കഴിച്ചു മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

പ്രണയിച്ച് ഒളിച്ചോടിയ കമിതാക്കളെ വീട്ടുകാര്‍ തിരിച്ചു വിളിച്ചുകൊണ്ടു പോന്നു ; കല്യാണം ആലോചിച്ചപ്പോള്‍ കാമുകന്‍ 15 ലക്ഷം സ്ത്രീധനം ചോദിച്ചു ഭീഷണിപ്പെടുത്തി ; കാമുകി വിഷം കഴിച്ചു മരിച്ചു

ബെംഗലുരു: ആദ്യം പ്രണയം, പിന്നീട് ഒളിച്ചോട്ടം. കണ്ടുപിടിച്ചു തിരിച്ചു കൊണ്ടു വന്ന വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചതോടെ നിലപാട് മാറ്റി വന്‍തുക സ്ത്രീധനം ചോദിച്ച കാമുകന്‍ കാമുകിയോട് പോയി ചാകാന്‍ പറഞ്ഞതോടെ കാമുകി വിഷം കഴിച്ചു മരിച്ചു. ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ ബികോം വിദ്യാര്‍ത്ഥിനിയായ 20 കാരിയാണ് ധൈര്യമുണ്ടെങ്കില്‍ മരിക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മരണം വരിച്ചത്.

കിഴക്കന്‍ ബംഗലുരുവിലെ കിതഗനൂര്‍ സ്വദേശിനയായ കെ ദിവ്യയാണ് കാമുകന്റെ വാക്ക് ഏറ്റെടുത്ത വിഷം കഴിച്ചത്. നാട്ടുകാരന്‍ കൂടിയായ കാമുകന്‍ ഹരീഷിന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഥലത്തെ സ്വകാര്യ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ യുവതി ഹരീഷുമായി കടുത്ത പ്രണയത്തില്‍ ആയിരുന്നു. നാലുമാസം മുമ്പ് ഇരുവരും ഒളിച്ചോടുകയും ചെയ്തു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതോടെ ഇരുവരും തിരിച്ചു വരികയും അവരവരുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

മകള്‍ തിരിച്ചെത്തിയതോടെ മാതാവ് അനുരാധ വിവാഹത്തിന് സമ്മതിക്കുകയും ഹരീഷിന്റെ വീട്ടിലെത്തി ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിവാഹത്തിന് എല്ലാവരും സമ്മതിച്ചപ്പോള്‍ നിലപാട് മാറ്റിയ ഹരീഷ് ദിവ്യയെ വിവാഹം കഴിക്കാന്‍ 15 ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ടു. ഈ തുക കിട്ടിയില്ലെങ്കില്‍ താന്‍ മറ്റേതെങ്കിലും പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന് ഭീഷണിയും മുഴക്കി.

തുടര്‍ന്ന് തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ട് ദിവ്യ ഹരീഷിന് സന്ദേശം അയഞ്ഞെങ്കിലും താന്‍ വേറൊരു പെണ്ണിനെ കല്യാണം കഴിക്കുമെന്നും നീ ചത്താല്‍ പോലും എനിക്ക് പ്രശ്‌നമല്ലെന്നുമായിരുന്നു ഹരീഷിന്റെ മറുപടി. ഇതിനൊപ്പം ധൈര്യമുണ്ടെങ്കില്‍ ചാകാനും ആവശ്യപ്പെട്ടു. ഇതോടെ വിഷാദത്തിലായി പോയ ദിവ്യ ചൊവ്വാഴ്ച വിഷം കഴിക്കുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഹരീഷ് സ്ഥലത്തു നിന്നും മുങ്ങിയിരിക്കുകയാണ്. ഇയാളെ പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ്.



from mangalam.com https://ift.tt/2QlgPUU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages