പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന്; യുവാവിന്റെ തല മൊട്ടയടിച്ചു, മര്‍ദനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന്; യുവാവിന്റെ തല മൊട്ടയടിച്ചു, മര്‍ദനം

അലിഗഢ്: സാമൂഹിക മാധ്യമങ്ങളിൽ പെൺകുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂരമർദനം. യുവാവിനെ പൊതിരെതല്ലിയ നാട്ടുകാർ തല മൊട്ടയടിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ സഹാറഖുർദ് ജില്ലയിലാണ് സംഭവം. നവംബർ അഞ്ചിന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സഹാറഖുർദ് സ്വദേശിയായ വഖീൽ എന്ന യുവാവിനാണ് നാട്ടുകാരുടെ മർദനമേറ്റത്. ഇയാൾ സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ഇയാളെ വീട്ടിൽനിന്ന് വലിച്ചിറക്കി കൊണ്ടുപോയശേഷം ക്രൂരമായി മർദിക്കുകയും റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു. ഇതിനിടെ യുവാവിന്റെ തല മൊട്ടയടിക്കുകയും ചെയ്തു. പിന്നീട് സമീപത്തെ കനാലിന് സമീപത്തേക്ക് വലിച്ചിഴച്ചു. ഇവിടെവച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാൽ സംഭവമറിഞ്ഞെത്തിയ ചിലർ അക്രമികളെ പിന്തിരിപ്പിക്കുകയും യുവാവിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, പോലീസ് അറസ്റ്റ് ചെയ്ത വഖീൽ നിരപരാധിയാണെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. വഖീലിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തതാണെന്നും, പെൺകുട്ടികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ ഇയാൾക്ക് പങ്കില്ലെന്നും സാമൂഹിക പ്രവർത്തകനായ ഇഫ്രാഹിം ഹുസൈൻ പറഞ്ഞു. വഖീലിനെ ക്രൂരമായി മർദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിനെയും ഇവർ സമീപിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് നിർദേശം നൽകി.


from mathrubhumi.latestnews.rssfeed https://ift.tt/2FtFBBs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages