വിവരസാങ്കേതികവിദ്യയെ എങ്ങനെ തിരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കാമെന്ന് തെളിയിച്ച പാർട്ടിയാണ് ബിജെപി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യമൊന്നാകെ അത് കണ്ടതുമാണ്. അതിനുശേഷം രാജ്യം കണ്ട തിരഞ്ഞെടുപ്പുകളിലൊക്കെ ഏറിയും കുറഞ്ഞും പല രാഷ്ട്രീയപാർട്ടികളും ഇതേ തന്ത്രങ്ങൾ ഉപയോഗിക്കുകയും ചെയ്തു. ബൂത്ത് തലം മുതൽ പ്രവർത്തകരെ തിരഞ്ഞെടുപ്പിന് സജ്ജരാക്കാനും നിഷ്പക്ഷ വോട്ടുകൾ തങ്ങളുടെ പോക്കറ്റിലാക്കാനും ബിജെപി മെനഞ്ഞ തന്ത്രങ്ങളുടെയൊക്കെ പിന്നിൽ പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ ചാണക്യബുദ്ധി തന്നെയായിരുന്നു. സർവ്വവിധ പിന്തുണയുമായി തീപ്പൊരി പ്രസംഗങ്ങളും ഡേറ്റാശേഖരണവുമായി പ്രവർത്തകരും അണിനിരന്നതോടെ ബിജെപി നേട്ടങ്ങൾ ഓരോന്നായി കീഴടക്കുകയായിരുന്നു. 2018 അവസാനിക്കാറാകുമ്പോഴേക്ക് ബിജെപിയുടെ അതേപാതയിൽ ജനങ്ങളെ ഒപ്പം കൂട്ടാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്. വിദ്യയും ശക്തിയും ഗുജറാത്തിലും ഉത്തർപ്രദേശിലും ദേശീയതലത്തിലുമെല്ലാം പയറ്റിത്തെളിഞ്ഞ അടവാണ് ബിജെപിയ്ക്ക് എങ്കിൽ കോൺഗ്രസിന്അത് പുതിയ പരീക്ഷണങ്ങളുടെ വിളനിലമാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ ഡേറ്റാ സെൽ നവീന തന്ത്രങ്ങളാണ് ആവിഷ്കരിക്കുന്നത്. അമിത്ഷായുടെ തന്ത്രപുസ്തകത്തിൽ നിന്ന് ഒരേട് ചീന്തിയെടുത്തിരിക്കുകയാണ് രാഹുലെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. അതിന് വഴിവച്ചിരിക്കുന്നത് കോൺഗ്രസ് വികസിപ്പിച്ചെടുത്തിരിക്കുന്ന വിദ്യ, ശക്തി എന്നീ ആപ്ലിക്കേഷനുകളാണ്. ന്യൂഡൽഹിയിലെ അക്ബർ റോഡിലുള്ള കോൺഗ്രസ് ആസ്ഥാനത്ത് ഇക്കുറി ചൂട് പിടിച്ച ചർച്ച തിരഞ്ഞെടുപ്പ് ഫ്ളക്സുകളോ തിരഞ്ഞെടുപ്പ് പ്രകടനപത്രിക സംബന്ധിച്ചതോ ഒന്നുമല്ല. എങ്ങനെ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള പ്രവർത്തകരുടെ അരികിലേക്ക് വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് പാർട്ടിപ്രവർത്തനങ്ങൾ നടത്താമെന്നും അവരിലൂടെ വോട്ടുകൾ നേടാമെന്നുമാണ്. തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് പ്രാമുഖ്യം. ഇവിടങ്ങളിലായി 1.72 ലക്ഷം തിരഞ്ഞെടുപ്പ് ബൂത്തുകളാണുള്ളത്. ഇടയ്ക്കിടയ്ക്ക് ബൂത്തിന്റെ കീഴിലുള്ള പ്രവർത്തകനെ രാഹുൽ വിളിക്കുന്ന രീതിയുമുണ്ട്. അതിന് സഹായിക്കുന്നത് വിദ്യ എന്ന ആപ്ലിക്കേഷനാണ്. ബൂത്തുകൾക്കും കളർഷെയ്ഡ് കഴിഞ്ഞ രണ്ട് മാസങ്ങളായി കോൺഗ്രസിന്റെ ഡേറ്റാശേഖരണവിഭാഗം ദശലക്ഷക്കണക്കിന് പാർട്ടിപ്രവർത്തകരുടെ വിവരങ്ങളാണ് ശേഖരിക്കുന്നതും ക്രോഡീകരിക്കുന്നതും. അത് മാത്രമല്ല സ്വാധീനമേഖലയാണോ എന്ന് കണക്കാക്കി ഓരോ ബൂത്തിനെയും റാങ്ക് ചെയ്തിട്ടുമുണ്ട്. ഓരോ ബൂത്തിനും പ്രവർത്തനങ്ങളുടെയും സ്വാധീനത്തിന്റെയും അടിസ്ഥാനത്തിൽ മൂന്ന് കളർ ഷെയ്ഡ് നല്കി തരംതിരിച്ചിട്ടുണ്ട്. പ്രവർത്തനം തീരെക്കുറവുള്ള ബൂത്തുകളെയും അവിടങ്ങളിലെ പ്രവർത്തകരെയും ഇതിലൂടെ തിരിച്ചറിയാനാവും. അങ്ങനെയുള്ള ഇടങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താനും കഴിയുന്നു എന്നതാണ് പ്ലസ് പോയിന്റ്. ഡോർ ടു ഡോറിൽ നിന്ന് സെൽഫോൺ പ്രമുഖിലേക്ക് ബിജെപി ഇക്കുറിയും വിവരസാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് പ്രചരണങ്ങൾ ശക്തമാക്കിക്കഴിഞ്ഞു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ പത്തു വീടുകൾക്കും ഒരു ആർഎസ്എസ് പ്രവർത്തകൻ എന്ന നിലയ്ക്കായിരുന്നു ബിജെപിയുടെ പ്രവർത്തനം. ഡോർ ടു ഡോർ ക്യാമ്പയിൻ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. അതിന്റെ അടുത്ത ഘട്ടമായുള്ള സെൽഫോൺ പ്രമുഖ് രീതിയിലേക്കാണ് ഇത്തവണ ബിജെപി ചുവട് വയ്ക്കുന്നത്. ഓരോ സംസ്ഥാനത്തും ആയിരത്തിലധികം വാട്സ്ആപ് ഗ്രൂപ്പുകളുണ്ടാക്കി പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള പദ്ധതിയാണിത്. ടെക്കി പ്രചരണയുദ്ധം ചുമരുകളിൽ പരസ്യം പതിച്ചും പ്രകടനപത്രികയും ലഘുലേഖകൾ വിതരണം ചെയ്തുമൊക്കെ പ്രചരണം ശക്തിപ്പെടുത്താമെന്ന ചിന്തയൊക്കെ അറുപഴഞ്ചനായിക്കഴിഞ്ഞു. ഇന്നിപ്പോൾ ടെക്നോളജിയാണ് താരം. സൈബർ ഇടങ്ങളാണ് പോരാട്ടക്കളം. സെൽഫോണുകളും വാട്സ്ആപ് ഗ്രൂപ്പുകളുമാണ് പ്രചരണമാധ്യമങ്ങൾ. ഇതുവരെ പരമ്പരാഗത പ്രചാരണരീതികൾക്ക് ഊന്നൽ നല്കിയിരുന്ന കോൺഗ്രസും പുതുപാതയിലേക്ക് ചുവട് വച്ചുകഴിഞ്ഞു. കാത്തിരുന്ന് കാണേണ്ടത് തിരഞ്ഞെടുപ്പ് അടുക്കുന്തോറും വോട്ടർമാർക്കായി ഓരോ പാർട്ടിയും ഒരുക്കുന്ന തന്ത്രങ്ങൾ ഏതറ്റം വരെ പോകുമെന്നും ആര് നേടുമെന്നുമാണ്! content highlights:election tricks,congress, bjp, election 2018
from mathrubhumi.latestnews.rssfeed https://ift.tt/2qSNCWu
via
IFTTT
No comments:
Post a Comment