ന്യൂഡല്‍ഹി: എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് പരാതി നല്‍കി. ശബരിമലയില്‍ എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് പരാതി.
ബുധനാഴ്ച ശബരിമല ദര്‍ശനത്തിന് എത്തിയ മന്ത്രിയും സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.പിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാത്തതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. മന്ത്രിയുടെ വാഹനം കടത്തി വിടാമെന്ന് യതീഷ് ചന്ദ്ര അറിയിച്ചുവെങ്കിലും മറ്റ് സ്വകാര്യ വാഹനങ്ങളും കൂടി കടത്തി വിടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാന്‍ മന്ത്രി ഉത്തരവിടുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്താല്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാമെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ഇതോടെ മന്ത്രി പിന്‍വാങ്ങി. തര്‍ക്കത്തെ തുടര്‍ന്ന് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ തട്ടിക്കയറിയിരുന്നു.
from mangalam.com https://ift.tt/2Qg9eKC
via IFTTT
No comments:
Post a Comment