ലഹരിക്കായി ഡിയോഡറന്റ് മുഖത്തേയ്ക്ക് അടിച്ച 19 കാരന് ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 22, 2018

ലഹരിക്കായി ഡിയോഡറന്റ് മുഖത്തേയ്ക്ക് അടിച്ച 19 കാരന് ദാരുണാന്ത്യം

ന്യൂയോര്‍ക്ക് : ലഹരിക്കായി ഡിയോഡറന്റ് മുഖത്തേയ്ക്ക് അടിച്ച 19 കാരന് ദാരുണാന്ത്യം. അമേരിക്കയിലാണ് സംഭവം.

ലഹരി മരുന്നിന് അടിമയായിരുന്ന യുവാവ് അടുത്തിടെയാണ് ലഹരി മരുന്ന് വിമോചന കേന്ദ്രത്തില്‍ നിന്നും ചികിത്സകഴിഞ്ഞ് പുറത്തിറങ്ങിയത്. എന്നാല്‍, വീണ്ടും ലഹരി ഉപയോഗിക്കാനുള്ള പുതു വഴികള്‍ തേടുന്നതിനിടെ ആയിരുന്നു ഈ ഡിയോഡറന്റ് പരീക്ഷണം.

മുഖം ടവ്വല്‍ കൊണ്ട് മറച്ച ശേഷം സ്‌പ്രേ വായിലേയ്ക്ക് അടിച്ച യുവാവിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്‌പ്രേ വായിലേയ്ക്ക് അടിച്ചതാകാം മരണകാരണമെന്നാണ് നിഗമനം.

അപകടകരമായ ഇത്തരം പ്രവണതകള്‍ കൗമാരക്കാര്‍ക്കിടയില്‍ ധാരാളം കണ്ടു വരുന്നുണ്ട്. സ്‌പ്രേ പോലുള്ള വസ്തുക്കള്‍ വായിലേയ്ക്ക് നേരിട്ട് അടിക്കുക എന്നതാണ് ഈ ലഹരി ഉപയോഗത്തിന്റെ രീതി.



from mangalam.com https://ift.tt/2AfU3Hd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages