ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപകേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു രാഷ്ട്രീയ നേതാക്കൾക്കും ക്ലീൻ ചിറ്റ് നൽകിയതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. കോൺഗ്രസ് മുൻ എംപി ഇഹ്സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ തീരുമാനം. പ്രത്യേക അന്വേഷണം സംഘമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ക്ലീൻ ചിറ്റ് നൽകിയത്. മോദിക്കും മറ്റു നേതാക്കൾക്കും കലാപത്തിൽ പങ്കില്ലെന്ന വിചാരണക്കോടതിയുടെ ഉത്തരവ് കഴിഞ്ഞവർഷം ഗുജറാത്ത് ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാക്കിയ സുപ്രീം കോടതിയെ സമീപിച്ചത്. 2002 ഫെബ്രുവരിയിൽ ഗുജറാത്ത് കലാപവേളയിൽ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ നടന്ന കൂട്ടക്കൊലയിൽ 69 പേർക്കാണ് ജീവൻ നഷ്ടമായത്.


from mathrubhumi.latestnews.rssfeed https://ift.tt/2z4vGN6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages