മരിച്ചുപോയ യജമാനൻ തിരിച്ചുവരുന്നതും കാത്ത് കാലങ്ങളോളം റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന ഹാച്ചിക്കോ എന്ന നായയുടെ കഥ നമ്മളിൽ ചിലരെയെങ്കിലും കണ്ണീരണിയിച്ചിട്ടുണ്ടാവും. ഒന്നും രണ്ടുമല്ല ഒമ്പതുവർഷമാണ് ഹാച്ചിക്കോ തന്റെ യജമാനനു വേണ്ടി കാത്തിരുന്നത്. ഹാച്ചിക്കോയെ പോലെ, മരിച്ചുപോയ ഉടമസ്ഥയ്ക്കു വേണ്ടി കാത്തിരിക്കുന്ന മറ്റൊരു നായയുടെ കഥ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്. മംഗോളിയയിലെ ഹോഹോട്ടിലാണ് സംഭവം. ഉടമസ്ഥ അപകടത്തിൽപ്പെട്ടു മരിച്ച റോഡിനരികിൽ എൺപതുദിവസമായി ഈ നായ കാത്തിരിപ്പു തുടരുകയാണെന്ന് ചൈനയിലെ പിയർ വീഡിയോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് 21നാണ് നായയുടെ ഉടമസ്ഥ കാർ അപകടത്തിൽപ്പെട്ട് മരിച്ചത്. അന്നു തൊട്ട് നായ കാത്തിരിക്കുകയാണ്. സഹായിക്കാനാണെങ്കിൽ കൂടിയും അരികിലെത്തുന്നവരിൽനിന്ന് ഈ നായ ഓടിമാറുകയാണ് പതിവ്. ഡ്രൈവർമാർ പലപ്പോഴും ഭക്ഷണം നായക്ക് ഭക്ഷണം നൽകാറുണ്ട്. എന്നാൽ വാഹനത്തിൽനിന്ന് പുറത്തിറങ്ങുന്നതോടെ നായ ഓടിപ്പോകും-ഒരു ടാക്സി ഡ്രൈവറെ ഉദ്ധരിച്ച് ബി ബി സി റിപ്പോർട്ട് ചെയ്തു. content highlights:Dog waits for 80 days in road where owner died
from mathrubhumi.latestnews.rssfeed https://ift.tt/2OE8CtD
via
IFTTT
No comments:
Post a Comment