ന്യൂഡല്‍ഹി: സി.ബി.ഐ മേധാവി സ്ഥാനത്തുനിന്നും അലോക് വര്‍മ്മയെ നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് മല്ലകാര്‍ജുന ഖാര്‍ഗെ. അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കരുതെന്നും അദ്ദേഹത്തിന്റെ അധികാരങ്ങള്‍ പിടിച്ചെടുത്ത് അങ്ങനെ ചെയ്യുന്നത് അന്വേഷണ ഏജന്‍സിയുടെ നാശത്തിന് ഇടയാക്കുമെന്നും ഖാര്‍ഗെ പറയുന്നു.
വര്‍മ്മയെ 'അവധി'യില്‍ വിട്ട സര്‍ക്കാര്‍ നടപടിയേയും ഖാര്‍ഗെ ചോദ്യം ചെയ്യുന്നു. സി.ബി.ഐ ഡയറക്ടറുടെ അധികാരം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനോ കേന്ദ്ര വിജിലന്‍സ് കമ്മീഷനോ അധികാരമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു വര്‍ഷം കാലാവധിയുണ്ടായിരിക്കേ വര്‍മ്മയെ നീക്കിയ സര്‍ക്കാര്‍ നടപടി സേച്ഛാധിപത്യപരവും നിയമവിരുദ്ധവുമാണെന്ന് ഖാര്‍ഗെ ഹര്‍ജിയില്‍ പറയുന്നു. ദീപാവലി അവധിക്കു ശേഷം ഹര്‍ജി കോടതി പരിഗണിക്കും.
റഫാല്‍ ജെറ്റ് ഇടപാടിനെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചതാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഫ്രഞ്ച് കമ്പനിയായ ദസൗട്ട് ഏവിയേഷന്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് കൈക്കൂലിയുടെ ആദ്യഗഡുവായി 284 കോടി നല്‍കിയതായി രാഹുല്‍ ഗാന്ധിയും ഇന്നലെ ആരോപിച്ചിരുന്നു.
എന്നാല്‍ ആരോപണം നിഷേധിച്ച അനില്‍ അംബാനിയും റിലയന്‍സും രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തങ്ങളെ തുടര്‍ച്ചയായി രാഷ്ട്രീയ പോരാട്ടത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും പറഞ്ഞിരുന്നു. സി.ബി.ഐ ഡയറക്ടറെയും സ്‌പെഷ്യല്‍ ഡയറക്ടറെയും കഴിഞ്ഞ ദിവമാണ് സര്‍ക്കാര്‍ അപ്രതീക്ഷിതമായി നീക്കിയത്.
from mangalam.com https://ift.tt/2AKk3fE
via IFTTT
No comments:
Post a Comment