രണ്ടു മാസത്തേയ്ക്ക് ശബരിമലയില്‍ പോകരുതെന്ന ഉപാധിയില്‍ സുരേന്ദ്രന് ജാമ്യം; അടുത്ത കുരുക്ക് കണ്ണൂരില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 21, 2018

രണ്ടു മാസത്തേയ്ക്ക് ശബരിമലയില്‍ പോകരുതെന്ന ഉപാധിയില്‍ സുരേന്ദ്രന് ജാമ്യം; അടുത്ത കുരുക്ക് കണ്ണൂരില്‍

പത്തനംതിട്ട : ശബരിമല സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ രണ്ടു മാസത്തേയ്ക്ക് പ്രവേശിക്കരുതെന്നും 20,000 രൂപയുടെ രണ്ട് ആള്‍ജാമ്യവും നല്‍കണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം. റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമതലയുളള പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ 72 പേര്‍ക്കാണ് പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കുറ്റകൃത്യം നടത്താനുള്ള ആയുധങ്ങളൊന്നും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും ഇരുമുടിക്കെട്ട് മാത്രമാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നതെന്നും അതുകൊണ്ടുതന്നെ 353 വകുപ്പ് നിലനില്‍ക്കില്ലെന്നും ഇവരുടെ അഭിഭാഷകര്‍ വാദിച്ചുവെങ്കിലും മുന്‍പ് പലയിടങ്ങളില്‍ നടന്നിട്ടുള്ള കുറ്റകൃത്യങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും മറ്റിടങ്ങളില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.

കോടതി നിര്‍ദേശങ്ങള്‍ അനുസരിക്കാമെന്നു അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. സുരേന്ദ്രന്‍ ശബരിമലയിലെത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്നും ജാമ്യം നല്‍കിയാല്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട സുരേന്ദ്രന്‍ ഇപ്പോള്‍ കൊട്ടാരക്കര സബ്ജയിലിലാണ് ഉള്ളത്.

അതേസമയം, ഈ കേസില്‍ പുറത്തിറങ്ങിയാലും കണ്ണൂര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈഎസ്പിയേയും സിഐയേയും ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നുണ്ട്. തുടര്‍ച്ചയായി ഹാജരാകാത്തതിനാണ് വാറണ്ട്.



from mangalam.com https://ift.tt/2OWcd6r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages