കൊച്ചി : ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ വിശദീകരണം തേടല്‍.
എങ്ങനെയാണ് ശബരിമലയില്‍ നിരോധനാജ്ഞ നടപ്പാക്കുന്നതെന്നും ആരെയൊക്കെയാകും ഇത് ബാധിക്കുകയെന്നും പ്രതിഷേധക്കാരെയും ഭക്തരേയും പോലീസുകാര്‍ എങ്ങനെയാണ് തിരിച്ചറിയുന്നതെന്നും സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശം.
ഇതിനിടെ, ശബരിമലയിലെ വലിയ നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ പോലീസ് ഭാഗീഗമായ ഇളവ് അനുവദിച്ചു. ഭക്തര്‍ക്ക് നടപ്പന്തലില്‍ വിശ്രമിക്കാന്‍ അനുമതി നല്‍കി. എന്നാല്‍, ഇവിടെ വിരിവെക്കാനോ രാത്രി താമസിക്കാനോ അനുമതിയില്ല.
from mangalam.com https://ift.tt/2DBJdPq
via IFTTT
No comments:
Post a Comment