സിദ്ധുവിനെപ്പോലെയല്ല, ദ്രാവിഡിനെപ്പോലെ കളിക്കൂ: ആര്‍ബിഐ ബോര്‍ഡിനോട് രഘുറാം രാജന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

സിദ്ധുവിനെപ്പോലെയല്ല, ദ്രാവിഡിനെപ്പോലെ കളിക്കൂ: ആര്‍ബിഐ ബോര്‍ഡിനോട് രഘുറാം രാജന്‍

ന്യൂഡൽഹി: റിസർവ് ബാങ്ക് ഭരണസമിതിയെ ക്രിക്കറ്റ് കളിക്കാരുമായി താരതമ്യപ്പെടുത്തി മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. നവജ്യോത് സിദ്ദുവിന്റേതല്ല, രാഹുൽ ദ്രാവിഡിന്റെ കളി രീതിയാണ് റിസർവ് ബാങ്ക് സ്വീകരിക്കേണ്ടതെന്ന് രഘുറാം രാജൻ പറഞ്ഞു. ആർബിഐ ബോർഡിന്റെ ഇപ്പോഴത്തെ പ്രവർത്തന രീതിയിൽ ആശങ്ക പ്രകടിപ്പിച്ച രഘുറാം രാജൻ രാഹുൽ ദ്രാവിഡിനെപ്പോലെ കാര്യബോധത്തോടെ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന രീതിയിൽ ബോർഡ് മാറണമെന്ന് അഭിപ്രായപ്പെട്ടു. നവജ്യോത് സിദ്ദുവിനെപ്പോലെ ആക്രമണ ശൈലി സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സ്വയംഭരണത്തെ ചൊല്ലി കേന്ദ്ര സർക്കാരുമായി റിസർവ് ബാങ്ക് തർക്കത്തിലേർപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി രഘുറാം രാജൻ രംഗത്ത് വന്നിരിക്കുന്നത്. സർക്കാരും റിസർവ് ബാങ്കും ചേർന്ന് പ്രവർത്തിക്കണമെന്നും എങ്കിൽ മാത്രമേ രാജ്യതാത്പര്യമനുസരിച്ച് തീരുമാനങ്ങളെടുക്കാൻ കഴിയുകയുള്ളൂ എന്നും രഘുറാം രാജൻ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2PDfmwn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages