കൊച്ചി: ശബരിമലയില് അഹിന്ദു പ്രവേശനം തടയണമെന്ന ഹര്ജിയെ എതിര്ത്ത് സര്ക്കാര് ഹൈക്കോടതിയില്. ശബരിമലയുടെ ഉടമസ്ഥാനവകാശം സംബന്ധിച്ച് പല വാദങ്ങളുമുണ്ട്. ഇവിടെ ഓരോ വര്ഷവും നിരവധി ക്രിസ്ത്യാനികളും മുസ്ലീങ്ങളും വരുന്നുണ്ട്. വാവര് പള്ളിയില് പള്ളിയില് പ്രാര്ത്ഥിച്ച ശേഷമാണ് ശബരിമലയില് ഭക്തര് എത്തുന്നതെന്നും സര്ക്കാര് സത്യവാങ്മൂലത്തില് വ്യക്തമാക്കി.
ശബരിമലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പല വാദങ്ങളുണ്ട്. ശബരിമല ബുദ്ധക്ഷേത്രമായിരുന്നുവെന്നും മലയരന്മാരുടേത് ആയിരുന്നുവെന്നും വാദമുണ്ടെന്നും സര്ക്കാര് പറയുന്നു. ഹര്ജിയില് ക്രിസ്ത്യന്, മുസ്ലീം വിശ്വാസികളുടെ വാദം കൂടി കേള്ക്കണം. ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസാണ് ഹരിവരാസനം പാടിയതെന്നും സത്യവാങ്മൂലത്തില് പറയുന്നു.
വഖഫ് ബോര്ഡ്, മുസ്ലീം സംഘടനകള്, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകള് എന്നിവരുമായി കൂടിയാലോചിച്ചശേഷം മാത്രമേ ഈ ഹര്ജിയില് കോടതി തീരുമാനം എടുക്കാവൂ എന്നും സര്ക്കാര് അറിയിച്ചു. വലിയ പൊതുജന താല്പര്യമുള്ള വിഷയം എന്ന നിലയില് പത്രപരസ്യവും നല്കണം. പൊതുജനങ്ങളുടെ ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരണമെന്നും സര്ക്കാര് ആവശ്യപ്പെട്ടു.
എല്ലാ മതവിശ്വാസികളും ഇഷ്ടപ്പെടുന്ന ക്ഷേത്രമാണ് ശബരിമല എന്നും അതിനാല് അഹിന്ദു പ്രവേശം വിലക്കണമെങ്കില് എല്ലാവരുടെയും അഭിപ്രായം തേടണമെന്നുമാണ് സര്ക്കാര് നിലപാട്.
from mangalam.com https://ift.tt/2Pna1d3
via IFTTT
No comments:
Post a Comment