രാജാക്കാട്:ബൈസൺവാലി ടീ കമ്പനിയിൽ യുവതി ജീവനൊടുക്കിയ സംഭവം ഹൃദയാഘാതമാക്കി മാറ്റി മൃതദേഹം ദഹിപ്പിച്ച സംഭവത്തിൽ ഒരാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മരിച്ച സെൽവി(37) യുടെ ഭർതൃസഹോദരൻ തിരുമകനാണ് പിടിയിലായത്. സെൽവിയുടെ മരണകാരണം തിരുമകന്റെ മോശം ഇടപെടലിനെ തുടർന്നാണെന്ന് കാട്ടി സെൽവിയുടെ പിതാവ് അറുമുഖൻ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. മരണം സംഭവിച്ച അന്നുമുതൽ ഇയാൾ ഒളിവിലായിരുന്നു. 23-ന് രാത്രിയിൽ വീട്ടിൽനിന്ന് കാണാതായ സെൽവിയുടെ മൃതദേഹം 24-ന് പുലർച്ചെ രണ്ടിനാണ് സമീപത്തെ കുളത്തിൽ കണ്ടെത്തിയത്. ഭർത്താവ് തമിഴ്സെൽവൻ അടക്കമുള്ളവർ സെൽവിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് വിശ്വസിച്ച് മൃതദേഹം ദഹിപ്പിച്ചു. എന്നാൽ സംസ്കാരത്തിന് ശേഷം മകൻ മൃതദേഹം കുളത്തിൽനിന്നാണ് എടുത്തതെന്ന് അറുമുഖനോട് പറഞ്ഞു. തുടർന്നാണ് അറുമുഖൻ രാജാക്കാട് സ്റ്റേഷനിൽ പരാതി നൽകിയത്. ഇടുക്കി എസ്.പി.യുടെ നിർദേശപ്രകാരം രാജാക്കാട് എസ്.ഐ.യുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. തിരുമകന്റെ കൈയിൽനിന്ന് ഫോൺ കണ്ടെടുത്തു. ഇയാൾ ഫോണിൽ ചിത്രങ്ങൾ പകർത്തിയതടക്കമുള്ള കാര്യങ്ങൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങളായ എസ്.ഐ. പി.ഡി.അനൂപ് മോൻ, എ.എസ്.ഐ. സജി എൻ.പോൾ, സി.വി.ഉലഹന്നാൻ, ഷാജു, ഓമനക്കുട്ടൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. Content Highlight: Women committed suicide brother in law arrested
from mathrubhumi.latestnews.rssfeed https://ift.tt/2qD2LuV
via
IFTTT
No comments:
Post a Comment