ഖഷോഗിയുടെ മൃതശരീരം ആസിഡിൽ അലിയിച്ച് ഓവുചാലിലൊഴുക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

ഖഷോഗിയുടെ മൃതശരീരം ആസിഡിൽ അലിയിച്ച് ഓവുചാലിലൊഴുക്കി

അങ്കാറ: തുർക്കി കോൺസുലേറ്റിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മൃതദേഹം ആസിഡിൽ അലിയിച്ച് ഓവുചാലിൽ ഒഴുക്കിയതായി റിപ്പോർട്ട്. ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിലെ ഓവുചാലിൽനിന്ന് ശേഖരിച്ച സാമ്പിളിൽ ആസിഡിന്റെ അംശം കണ്ടെത്തിയതായും തുർക്കിയിലെ സർക്കാർ അനുകൂല പത്രമായ സബ റിപ്പോർട്ട് ചെയ്തു. ഖഷോഗിയുടെ മൃതശരീരം കൊലയാളികൾ ആസിഡിൽ നശിപ്പിച്ചതായി തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാന്റെ ഉപദേശകൻ യാസിൻ അക്തായി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. മൃതശരീരം തെളിവില്ലാത്തവിധം നശിപ്പിക്കാൻ സൗദി ഇസ്താംബൂളിലേക്ക് രണ്ട് വിദഗ്ധരെ അയച്ചതായും തുർക്കി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കാണാതായ ഖഷോഗിക്കായി അന്വേഷണം നടക്കുന്നതിനിടെ ഒക്ടോബർ 11 മുതൽ 17 വരെ ഈ വിദഗ്ധർ പലതവണ കോൺസുലേറ്റിൽ എത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തുർക്കി രേഖകൾ കൈമാറി ജമാൽ ഖഷോഗിയുടെ കൊലയുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളടങ്ങിയ രേഖകൾ തുർക്കി സൗദി അറേബ്യയടക്കമുള്ള രാജ്യങ്ങൾക്ക് കൈമാറി. സൗദി, യു.എസ്., യു.കെ., ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾക്ക് ഓഡിയോ ടേപ്പ് കൈമാറിയതായി തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാനാണ് ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2qDSyhV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages