ഛണ്ഡിഗഢ്: സ്‌കൂളിന്റെ ശൗചാലയത്തില്‍ സാനിറ്ററി നാപ്കിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിച്ച പരിശോധന നടത്തിയ സംഭവം വന്‍ വിവാദമാകുന്നു. ഫസില്‍ക ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ദാരുണ അനുഭവം ഉണ്ടായത്. അധ്യാപികമാരാണ് വിദ്യാര്‍ത്ഥിനികളെ പരിശോധന നടത്തിയത്. സംഭവം വിവാദമായതോടെ അധ്യാപികമാരെ സ്ഥലം മാറ്റാനായി പഞ്ചാപ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഉത്തരവിട്ടു. സംഭവത്തില്‍ അന്വേഷണം ഉണ്ടാകണമെന്നും അദ്ദേഹം വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കൃഷന്‍ കുമാറിന് നിര്‍ദേശം നല്‍കി.
തിങ്കളാഴ്ച അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സാനിറ്ററി പാഡുമായി വന്നത് ഏത് വിദ്യാര്‍ത്ഥിയാണെന്ന് അറിയാനായിരുന്നു അധ്യാപികമാര്‍ വിദ്യാര്‍ത്ഥിനികളെ തുണിയുരിഞ്ഞ് പരിശോധന നടത്തിയതെന്നാണ് അവരുടെ വാദം. പെണ്‍കുട്ടികള്‍ കരയുന്നതിന്റെയും അധ്യാപികമാര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതി പറയുന്നതിന്റെയും വീഡിയോകള്‍ പുറത്തെത്തിയിരുന്നു. ഇതാണ് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്.
from mangalam.com https://ift.tt/2D0VM6j
via IFTTT
No comments:
Post a Comment