വിജയവാഡ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. ആന്ധ്രയിലെ കുര്‍നൂള്‍ ജില്ലയിലാണ് 30കാരനായ അധ്യാപകന്‍ 14കാരിയായ പെണ്‍കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ ഹിന്ദി അധ്യാപകനാണ് ക്രൂരകൃത്യം ചെയ്തത്.
കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയോട് തനിക്ക് പ്രണയമാണെന്നും വിവാഹം കഴിച്ചു തരണമെന്നും പറഞ്ഞ് ഇയാള്‍ ശല്യം ചെയ്യുകയാണ്. എന്നാല്‍ മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നറിയിച്ച് വീട്ടുകാര്‍ ഇയാളുടെ ആവശ്യം നിരാകരിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ മാതാപിതാക്കള്‍ ഇല്ലാത്ത സമയം നോക്കി ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. കുട്ടിയുടെ ഇളയ സഹോദരനെ പുറത്തേയ്ക്കു പറഞ്ഞു വിട്ടു. പിന്നാലെ കത്തിയുപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തറുത്തു. പിന്നീട് സ്വന്തം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അധ്യാപകനെ പിടികൂടി. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തു. അധ്യാപകനെതിരെ പോലീസ് കേസെടുത്തു.
from mangalam.com https://ift.tt/2PblDzZ
via IFTTT
No comments:
Post a Comment