കശ്മീർ വിഷയത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഉപദേശവുമായി ക്രിക്കറ്റർ ഷാഹിദ് അഫ്രീദി. പാകിസ്താന് കശ്മീരിന്റെ ആവശ്യമില്ലെന്ന്അഫ്രീദി പറഞ്ഞു. ഇപ്പോഴുള്ള നാല് പ്രവിശ്യകൾ തന്നെ കൈകാര്യം ചെയ്യാൻ വിഷമിക്കുന്ന പാകിസ്താൻ കശ്മീരിനുവേണ്ടി അവകാശവാദം ഉന്നയിക്കരുത്-ലണ്ടനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അഫ്രീദി പറഞ്ഞു. കശ്മീരിൽ ആളുകൾ മരിക്കുകയാണെന്നും ഇത് സങ്കടകരമായ കാര്യമാണെന്നും അഫ്രീദി തുടർന്ന് പറഞ്ഞു. പാകിസ്താന്റെ ചാരസംഘടനയായ ഐ.എസ്.ഐ.യാണ് കശ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘടനകളെ സ്പോൺസർ ചെയ്യുന്നതെന്ന് ഇന്ത്യ ആരോപിക്കുന്നതിനിടേയാണ് അഫ്രീദിയുടെ അഭിപ്രായപ്രകടനം വന്നിരിക്കുന്നത്. ഇതാദ്യമായല്ല അഫ്രീദി കശ്മീർ വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തി വിവാദത്തിന് തിരികൊളുത്തുന്നത്. കശ്മീരിൽ സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിക്കുന്നവരെ ഭരണകൂടം അടിച്ചമർത്തുന്നത് ആശങ്കാജനകമാണെന്ന് ഇക്കഴിഞ്ഞ ഏപ്രിലിൽ അഫ്രീദി പറഞ്ഞിരുന്നു. ഈ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ എന്തുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ ഇടപെടാത്തതെന്നും അഫ്രീദി സോഷ്യൽ മീഡിയയിൽ ചോദിച്ചിരുന്നു. ഇന്ത്യയുമായി സൗഹാർദപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പറയുമ്പോഴും മുൻ ഭരണാധികാരികളെ പോലെ ഇമാൻ ഖാനും കശ്മീർ വിഷയം സജീവമാക്കി നിർത്തുകയായിരുന്നു. Content Highlights:Shahid Afridi Kashmir Issue Prime Minister Imran Khan Pak Cricket Player
from mathrubhumi.latestnews.rssfeed https://ift.tt/2K1a9Jh
via
IFTTT
No comments:
Post a Comment