തിരുവനന്തപുരം : ഗുരുതരമായി പരിക്കേറ്റ സനലുമായി പോകവേ വാഹനം വഴിതിരിച്ചുവിട്ടത് സ്ഥിരീകരിച്ച് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ്. ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേയ്ക്ക് പോകവേ വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും വാഹനത്തില്‍ ഉണ്ടായിരുന്ന പോലീസുകാരന് ഡ്യൂട്ടി മാറണമെന്ന് പറഞ്ഞപ്പോഴാണ് ആംബുലന്‍സ് പോലീസ് സ്‌റ്റേഷനിലേയ്ക്ക് വഴിമാറ്റിവിട്ടതെന്നും അനീഷ് പറഞ്ഞു.
അപകട സ്ഥലത്തുണ്ടായിരുന്നവര്‍ സനലിനെ ആദ്യം തന്നെ മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോകണമെന്നാണ് ആവശ്യപ്പെട്ടതെങ്കിലും പോലീസ് പറഞ്ഞത് ജനറല്‍ ആശുപത്രിയിലേയ്ക്ക് പോകാമെന്നാണെന്നും ആംബലന്‍സ് ഡ്രൈവര്‍ പറയുന്നു. ജനറല്‍ ആശുപത്രിയില്‍ നിന്നും ഡോക്ടറുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജിലേയ്ക്ക് സനലുമായി പോകവേയാണ് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. അവിടെ എത്തിയപ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്ന പോലീസുകാരന്‍ ഇറങ്ങി മറ്റൊരാള്‍ കയറി.
പോലീസുകാര്‍ക്കെതിരായ വെളിപ്പെടുത്തലിന് ശേഷം തനിക്ക് ഭീഷണിയുള്ളതായും പേരുവെളിപ്പെടുത്താതെ നിരവധി ഭീഷണിഫോണ്‍ കോളുകളാണ് തനിക്ക് വന്നുകൊണ്ടിരിക്കുന്നതെന്നും അനീഷ് പറയുന്നു.
from mangalam.com https://ift.tt/2yYzP5b
via IFTTT
No comments:
Post a Comment