മൂന്നാമത് ഒരു കുഞ്ഞ് പിറന്നാല്‍ ഈ രാജ്യത്ത് സര്‍ക്കാര്‍ വക കൃഷി ചെയ്യാന്‍ ഭൂമിയും, ലക്ഷങ്ങളുടെ പലിശരഹിത വായ്പയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

മൂന്നാമത് ഒരു കുഞ്ഞ് പിറന്നാല്‍ ഈ രാജ്യത്ത് സര്‍ക്കാര്‍ വക കൃഷി ചെയ്യാന്‍ ഭൂമിയും, ലക്ഷങ്ങളുടെ പലിശരഹിത വായ്പയും

റോം: ജനസംഘ്യ കൂടുന്നതിനെ നിയന്ത്രിക്കാന്‍ പല രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇറ്റലിയില്‍ അങ്ങനെയല്ല കാര്യങ്ങള്‍. മൂന്നാമത് ഒരു കുഞ്ഞ് ഉണ്ടായാല്‍ വന്‍ സഹായമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ സര്‍ക്കാര്‍ കൃഷിഭൂമി നല്‍കും. എന്നാല്‍ ജനസംഖ്യ താഴുന്നതിനൊരു പരിഹാരമായി മാത്രമല്ല ഈ സഹായം. കൃഷി ചെയ്യാതെ കിടക്കുന്ന നിലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ കൂടിയാണ്. 2019 -നും 2012 -നും ഇടയില്‍ മൂന്നാമതൊരു കുഞ്ഞുണ്ടായാല്‍ മാതാപിതാക്കള്‍ക്ക് കൃഷിഭൂമി നല്‍കും. 20 വര്‍ഷമാണ് ഇതിന്റെ കാലാവധി.

ജനനനിരക്ക് വളരെ താഴ്ന്നുപോയതിനാലാണ് ഈ പുതിയ പദ്ധതികളെല്ലാം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കുഞ്ഞുങ്ങള്‍ക്കായി ആനുകൂല്യങ്ങളില്ലാത്തതും, തൊഴിലിടങ്ങളില്‍ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കായുള്ള സൗകര്യമില്ലാത്തതുമെല്ലാം ജനനനിരക്ക് കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. യൂറോപ്യന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

അതുപോലെ തന്നെ ഒരു രൂപ പോലും പലിശയില്ലാതെ പതിനാറ് ലക്ഷത്തോളം രൂപ വായ്പയും ലഭിക്കും. കൃഷിസ്ഥലങ്ങളുടെ തൊട്ടടുത്ത് വീട് വയ്ക്കാനാണ് ഈ വായ്പ നല്‍കുന്നത്. പുതിയ പദ്ധതികള്‍ ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറ്റലിയിലെ വലതുപക്ഷ പോപ്പുലിസ്റ്റ് സര്‍ക്കാരാണ് പദ്ധതി കൊണ്ടുവന്നത്. പ്രതിപക്ഷമടക്കം പലരും ഇതിനെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്.



from mangalam.com https://ift.tt/2Ori2bL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages