കൊച്ചി: സ്ത്രീകള്‍ക്ക് ദര്‍ശനത്തിനായി രണ്ട് ദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അതേസമയം, സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തില്‍ യുവതീ പ്രവേശനത്തില്‍ എന്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്നെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചു. സ്ത്രീകളുടെ ദര്‍ശനത്തിന് എന്തെങ്കിലും പ്രത്യേക സൗകര്യം ഒരുക്കിയോയെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള നാലു യുവതികളുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ശബരിമലയില്‍ പോകാന്‍ തയ്യാറാവുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ ശബരിമലയില്‍ പോകാന്‍ ശ്രമിച്ച യുവതികളെയെല്ലാം സംഘടിതമായി തടയുന്ന സ്ഥിതി ഉണ്ടായിരുന്നു.
from mangalam.com https://ift.tt/2r200U3
via IFTTT
No comments:
Post a Comment