കെ.എം ഷാജി അയോഗ്യനായി തുടരും; സ്‌റ്റേ നീട്ടില്ലെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 23, 2018

കെ.എം ഷാജി അയോഗ്യനായി തുടരും; സ്‌റ്റേ നീട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ കേസില്‍ സ്‌റ്റേ നീട്ടില്ലെന്ന് ഹൈക്കോടതി. കെ.എം ഷാജി സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി പരാതി തീര്‍പ്പാക്കിയത്. അഴീക്കോട് മണ്ഡലത്തില്‍ വിജയിക്കാന്‍ വര്‍ഗീയ ലഘുലേഖ ഉപയോഗിച്ചുവെന്ന പരാതിയിലാണ് കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ആറ് വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുമുണ്ട്.

അയോഗ്യനാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഹൈക്കോടതി വിധി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. സ്‌റ്റേയുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സ്‌റ്റേ നീട്ടേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

അതിനിടെ കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കുന്നതില്‍ തടസമില്ലെന്ന് ഇന്നലെ സുപ്രീം കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ എം.എല്‍.എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ല. എന്നാല്‍ വാക്കാലുള്ള പരാമര്‍ശം നടപ്പിലാക്കേണ്ട ബാധ്യതയില്ലെന്നും കെ.എം ഷാജിയെ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കില്ലെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ 27ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കെ.എം ഷാജിക്ക് പങ്കെടുക്കാനാകില്ലെന്ന് വ്യക്തമായിരിക്കുകയാണ്.



from mangalam.com https://ift.tt/2FE2Ada
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages