പാമ്പാട്ടി കഴുത്തിലിട്ടുകൊടുത്ത മൂർഖന്റെ കടിയേറ്റ് യുവാവ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

പാമ്പാട്ടി കഴുത്തിലിട്ടുകൊടുത്ത മൂർഖന്റെ കടിയേറ്റ് യുവാവ് മരിച്ചു

ഹൈദരാബാദ്: മൂർഖൻ പാമ്പിനെ കഴുത്തിലണിഞ്ഞ് കണ്ടു നിന്നവരെ ഭയപ്പെടുത്താൻ ശ്രമിച്ച യുവാവിന് പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് നെല്ലൂരിലെ മംഗലംപാടിൽ തിങ്കളാഴ്ചയാണ് ഇരുപത്തിനാലുകാരനായ ജഗദീശ് പാമ്പുകടിയേറ്റ് മരിച്ചത്. മൂർഖനുമായെത്തിയ രാമയ്യ എന്ന പാമ്പാട്ടിപ്രകടനം നടത്തുന്നതിനിടെയാണ് ജഗദീശ് സുഹൃത്തുക്കളുമായി അവിടെയെത്തിയത്. രാമയ്യ നിർബന്ധിച്ചതിനെ തുടർന്നാണ് ജഗദീശ്പാമ്പിനെ കഴുത്തിൽ ഇട്ടത്.ഇതിനിടെ പാമ്പ് ഇയാളെ കടിക്കുകയായിരുന്നു. ആഴ്ചകൾക്ക് മുമ്പ് പാമ്പിന്റെ വിഷം നീക്കിയിരുന്നതാണെന്നും വിഷമില്ലെന്ന ധാരണയിലാണ് കഴുത്തിലിടാൻ നിർബന്ധിച്ചതെന്നും രാമയ്യ പറഞ്ഞു.രാമയ്യ മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.രാമയ്യയ്ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ജഗദീശ് പാമ്പിനെ കഴുത്തിൽ ചുറ്റുന്നതിന്റെ വീഡിയോ സുഹൃത്തുക്കൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഈ വീഡിയോ പിന്നീട് വൈറലായി.വീഡിയോയിൽ ജഗദീശ് ആദ്യം പാമ്പിനെ കൈയിൽ പിടിക്കുന്നതും അടുത്തു നിൽക്കുന്നവരുടെ നേരെ ഭയപ്പെടുത്താനായി ചെല്ലുന്നതും കാണാം. പിന്നീട് രാമയ്യ ജഗദീശിനെ പാമ്പിനെ കഴുത്തിലിടാൻ നിർബന്ധിക്കുന്നതും കാണാം. Cobra, Snake Bite, Hyderabad, AndhraPradesh, Jagadish, Snake Charmer


from mathrubhumi.latestnews.rssfeed https://ift.tt/2TaRsam
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages