സുരേന്ദ്രന്റെ ജയില്‍ വാസം തുടരും.... ഇടിക്കൂട്ടില്‍ ചരിത്രമെഴുതി മേരികോം... ഭീതിയൊഴിത്ത ആന്‍ഡമാന്‍... പ്രധാന വാര്‍ത്തകളിലൂടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

സുരേന്ദ്രന്റെ ജയില്‍ വാസം തുടരും.... ഇടിക്കൂട്ടില്‍ ചരിത്രമെഴുതി മേരികോം... ഭീതിയൊഴിത്ത ആന്‍ഡമാന്‍... പ്രധാന വാര്‍ത്തകളിലൂടെ

കെ.സുരേന്ദ്രന്റെ ജാമ്യപേക്ഷ വീണ്ടും തള്ളി: ചോദ്യം ചെയ്യാന്‍ പോലീസിനു അനുമതി

പത്തനംതിട്ട: വധശ്രമക്കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യപേക്ഷ കോടതി വീണ്ടും തള്ളി. സന്നിധാനത്ത് 52 കാരിയായ തൃശ്ശൂര്‍ സ്വദേശിനി ലളിതയെ ആക്രമിച്ച കേസിലാണ് റാന്നി ജുഡീഷ്യല്‍ ഒന്നാം €ാസ് കോടതിയുടെ വിധി. ചോദ്യം ചെയ്യാനായി പോലീസിന് ഒരു മണിക്കൂര്‍ അനുമതി നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ബന്ധുക്കളോട് സംസാരിക്കാനും കോടതി അനുമതിച്ചിട്ടുണ്ട്.
[IMG]

ഇടിക്കൂട്ടില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം മേരി കോം

ലോക വനിതാ ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പ്: ആറാം സുവര്‍ണ്ണപ്രതീക്ഷയുമായി മേരി കോം ഫൈനലില്‍ ആറാം സ്വര്‍ണ്ണം നേടിയാണ് മേരി കോം ഗര്‍ജ്ജിച്ചത്. ഫൈനലില്‍ ഉക്രൈന്‍ താരമായ ഹന്ന ഒഖോട്ടയെ 5-0 ന് ഇടിച്ചിട്ടാണ് മണിപ്പൂരുകാരി മേരി കോം ഇന്ത്യയ്ക്കായി ചരിത്രമെഴുതിയത്.
[IMG]

റഫാല്‍ ഇടപാടില്‍ അഴിമതി നടന്നതായി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ഫ്രാന്‍സിലും പരാതി

ന്യുഡല്‍ഹി: റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫ്രാന്‍സിലും പരാതി. 'ഷെര്‍പ' എന്ന സംഘടനയാണ് അന്വേഷണം ആവശ്യപ്പെട്ട് രാജ്യത്തെ ഫിനാന്‍ഷ്യല്‍ പ്രൊസിക്യുട്ടേഴ്‌സ് ഓഫീസിന് പരാതി നല്‍കിയത്. ഇടപാടില്‍ സാമ്പത്തിക കുറ്റകൃത്യം നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം.
[IMG]

അര്‍ജുന്‍ ആ ഡോക്ടറുടെ കുടുബാംഗം, മുറി ബുക്ക് ചെയ്തിട്ടും രാത്രി തിരിച്ചതെന്തിന്?: സംശയങ്ങളുമായി ബാലുവിന്റെ കുടുംബം

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് സികെ ഉണ്ണി നല്‍കിയ പരാതിയെത്തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് ഡ്രൈവര്‍ അര്‍ജുന്റെ മൊഴി വീണ്ടുമെടുക്കും. ബാലഭാസ്‌കറാണ് വണ്ടി ഓടിച്ചിരുന്നതെന്നാണ് അര്‍ജുന്റെ ആദ്യമൊഴി. എന്നാല്‍ അര്‍ജുന്‍ തന്നെയാണ് വണ്ടിയോടിച്ചതെന്നും ദീര്‍ഘദൂര യാത്രയില്‍ ബാലു വണ്ടിയോടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. ഈ വൈരുദ്യമാണ് സംശയത്തിന് കാരണമായത്.
[IMG]

ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് തേങ്ങയും ഇരുമ്പും സമ്മാനിച്ച് ജോണിന്റെ മൃതദേഹം വീണ്ടെടുക്കാമെന്ന് നരവംശ ശാസ്ത്രജ്ഞന്‍

ന്യൂഡല്‍ഹി : ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട യു.എസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ഊര്‍ജ്ജിത ശ്രമം തുടരുന്നു. ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്നും അലന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ ടി.എന്‍ പണ്ഡിറ്റ് മുന്നോട്ടു വന്നിട്ടുണ്ട്. 1966 ലും 1991 ലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രവേശിച്ച് ഗോത്രക്കാരുമായി ഇടപെട്ടിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ് 83 കാരനായ പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുന്നത്.



from mangalam.com https://ift.tt/2QkZRJC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages