പമ്പ: ശബരിമല ദർശനത്തിനായി ആന്ധ്രയിൽ നിന്നെത്തിയ ആറു യുവതികൾ സാഹചര്യം കണക്കിലെടുത്ത് ദർശനം നടത്താതെ മടങ്ങി. പോലീസും ഭക്തരും കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് ഇവർ ദർശനത്തിന് മുതിരാതെ മടങ്ങിയത്. എന്നാൽ ദർശനം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ സുരക്ഷ നൽകാമെന്ന് പോലീസ് അറിയിച്ചുവെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് മടങ്ങുകയാണെന്ന് ഇവർ അറിയിക്കുകയായിരുന്നു. ആന്ധ്രയിൽ നിന്നെത്തിയ 32 പേരടങ്ങുന്ന സംഘം നിലയ്ക്കലിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് പമ്പയിൽ എത്തിയത്. ബസിൽ ഒപ്പം യാത്ര ചെയ്തിരുന്ന അയ്യപ്പ ഭക്തരും പമ്പയിലെത്തിയ ശേഷം പോലീസും പ്രതിഷേധത്തെക്കുറിച്ച് ഇവരെ അറിയിക്കുകയായിരുന്നു. തുടർന്ന് പമ്പയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ തന്നെ ഇവർ നിലയ്ക്കലിലേക്ക് മടങ്ങി. മറ്റുള്ളവർ ദർശനം നടത്തി തിരിച്ചെത്തുന്നതുവരെ നിലയ്ക്കലിൽ തങ്ങുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്
from mathrubhumi.latestnews.rssfeed https://ift.tt/2qv2zxC
via
IFTTT
No comments:
Post a Comment