ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വ്യക്തമാക്കി രാംജന്മഭൂമി ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി. ക്ഷേത്രനിര്‍മ്മാണത്തിനുള്ള ആവശ്യം വര്‍ധിച്ചുവരികയാണെന്നും മുന്‍ ബി.ജെ.പി എം.പി കൂടിയായ വേദാന്തി പറയുന്നു.
രാമക്ഷേത്ര നിര്‍മ്മാണം ഡിസംബറില്‍ ആരംഭിക്കും. പരസ്പര സമ്മതത്തോടെ മോസ്‌കിന്റെ നിര്‍മ്മാണം ലഖ്‌നൗയിലും നടക്കും. ക്ഷേത്രവും മസ്ജിദും നിര്‍മ്മിക്കാന്‍ ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ലെന്നും പരസ്പര ധാരണപ്രകാരം നടത്താവുന്നതേയുള്ളുവെന്നും രാം വിലാസ് വേദാന്തി വ്യക്തമാക്കി.
2019ലെ പൊതുതെരഞ്ഞെടുപ്പിനു മുന്‍പ് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ന്യാസ് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ബി.ജെ.പിക്ക് ഉറച്ചതീരുമാനം തന്നെയുണ്ട്. അത് പൊതുതെരഞെഞ്ഞടുപ്പിന് മൂന്‍പ് ആരംഭിക്കുമെന്നും വേദാന്തി പറഞ്ഞിരുന്നു.
അതേസമയം, ക്ഷേത്രം നിര്‍മ്മിക്കാന്‍ തടസ്സമില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസ് കെ.ചെലമേശ്വരും രംഗത്തെത്തി. ഇതിനായി സര്‍ക്കാരിന് നിയമം കൊണ്ടുവരാം. സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്നുവെന്നത് വിഷയമല്ലെന്നും ജസ്റ്റീസ് ചെലമേശ്വര്‍ പറയുന്നു.
from mangalam.com https://ift.tt/2JyVQvn
via IFTTT
No comments:
Post a Comment