തിരുവല്ല: ഐ.ജി മനോജ് എബ്രഹാമിനെതിരെ നടത്തിയ 'പോലീസ് നായ'പ്രയോഗം ജനാതിപത്യപരമെന്ന വിശദീകരണവുമായി ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍. 'പോലീസ് നായ' എന്ന പ്രയോഗം ജനാധിപത്യപരമാണ്, അവഹേളിക്കുന്ന വാക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു പ്രയോഗത്തിലൂടെ ഐജി മനോജ് എബ്രഹാമിന്റെ സമീപനത്തെ ചൂണ്ടിക്കാട്ടുകയാണ് താന്‍ ചെയ്തതെന്നും നേതാവ് വിശദീകരിച്ചു.
'പോലീസ് നായ' പ്രയോഗത്തില്‍ കേസ് നിലനില്‍ക്കില്ല. പ്രധാനമന്ത്രി ഉള്‍പ്പെടെ ബി.ജെ.പി കേന്ദ്ര സംസ്ഥാന നേതാക്കളെ സിപിഎം മോശമായ രീതിയില്‍ അവഹേളിച്ചിട്ടുണ്ടെന്നും ബി.ജെ.പി നേതാവ് കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ ഐജി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യവേയാണ് ഗോപാലകൃഷ്ണന്‍ ഐജിയെ പൊലീസ് നായ യെന്ന് വിളിച്ച് അധിക്ഷേപിച്ചത്. പ്രമോഷന്‍ കിട്ടണമെങ്കില്‍ സെന്‍ട്രല്‍ ട്രിബ്യൂണലില്‍ പോയി നില്‍ക്കേണ്ടി വരുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു.
from mangalam.com https://ift.tt/2yLBTNQ
via IFTTT
No comments:
Post a Comment