ശബരിമല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം; പമ്പയിൽ പുനർനിർമാണം പാടില്ല- ഉന്നതാധികാര സമിതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

ശബരിമല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം; പമ്പയിൽ പുനർനിർമാണം പാടില്ല- ഉന്നതാധികാര സമിതി

ന്യൂഡൽഹി: ശബരിമല വനഭൂമിയിലെ നിർമാണ പ്രവർത്തനം നിർത്തിവെക്കണമെന്ന് ഉന്നതാധികാര സമിതി. കുടുവെള്ള വിതരണം, ശൗചാലയ നിർമാണം എന്നിവ മാത്രമേ അനുവദിക്കാവുവെന്നും ഉന്നതാധികാര സമിതി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഉന്നതാധികാര സെക്രട്ടറി അമർനാഥ് ഷെട്ടിയാണ് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പ്രളയത്തിൽ തകർന്ന പമ്പയിലെ കെട്ടിടങ്ങൾ പുനർനിർമിക്കാനോ അറ്റകുറ്റപ്പണിക്കോ അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ശബരിമല. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ വനഭൂമിയിലുള്ള നിർമാണപ്രവർത്തനങ്ങൾനിർത്തിവെക്കണമെന്ന് ഉത്തരവിടണമെന്നാണ്ഉന്നതാധികാര സമിതിയുടെ ഇടക്കാല റിപ്പോർട്ടിൽ നിർദ്ദേശിച്ചിരിക്കുന്നത്. അന്തിമ മാസ്റ്റർപ്ലാനിന് സുപ്രീം കോടതി അംഗീകാരം നൽകുന്നതുവരെ കുടിവെള്ള വിതരണം, ശൗചാലയം എന്നിവയ്ക്കുള്ള നിർമാണപ്രവർത്തനങ്ങൾ മാത്രമേ അനുവദിക്കാവൂ എന്നാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്. മാത്രമല്ല പമ്പയിൽ അനധികൃത നിർമാണപ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടികൾ എടുക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ശബരിമലയിൽ അനധികൃത നിർമാണങ്ങൾ നടക്കുന്നുണ്ടെന്നും അത് പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടി പ്രൊഫ. ശോഭീന്ദ്രനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നത്. അനധികൃത നിർമാണം നിയന്ത്രിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഏറെക്കാലം സുപ്രീം കോടതിയുടെ പരിഗണനയിലിരുന്ന ഈ ഹർജിയിലെ വസ്തുതകൾ പരിശോധിക്കുന്നതിന് പിന്നീട് സുപ്രീം കോടതി ഒരു ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഈ ഉന്നതാധികാര സമിതി കഴിഞ്ഞ രണ്ടാഴ്ചയായി പദ്ധതി പ്രദേശങ്ങളിൽ സന്ദർശനം നടത്തിയതിന് ശേഷമാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.ഇടക്കാല റിപ്പോർട്ടിന് മറുപടി നൽകാൻ ദേവസ്വം ബോർഡിന് നാലാഴ്ച സമയം നൽകും. വിഷയത്തിൽ കോടതിയുടെ ഭാഗത്തുനിന്ന് ഇടക്കാല ഉത്തരവുണ്ടാകണമെന്ന ആവശ്യവും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ബെഞ്ച് അടുത്ത ദിവസം റിപ്പോർട്ട് പരിഗണിക്കും. റിപ്പോർട്ടിലെ ആവശ്യങ്ങൾ പരിഗണിച്ച് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കോടതി ആവശ്യപ്പെട്ടാൽ മണ്ഡല- മകരവിളക്ക് തീർഥാടന കാലത്ത് ദേവസ്വം ബോർഡിനും സർക്കാരിനും വലിയ വെല്ലുവിളിയാണ് ഉണ്ടാകുക.


from mathrubhumi.latestnews.rssfeed https://ift.tt/2CQ1CYl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages