കൊച്ചി: ശബരിമലയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധായ കേസെടുത്തു. ചിത്തിര ആട്ട വിശേഷവുമായി ബന്ധപ്പെട്ട് സന്നിധാനത്തുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. ആചാരം ലംഘിക്കപ്പെട്ടുവെന്നും പ്രായമേറിയ സ്ത്രീകളെ തടഞ്ഞുവെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അതേസമയം, ശബരിമലയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി പിന്‍വലിച്ചു. അഭിജിത് എന്നയാളാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. പാസ് നിര്‍ബന്ധമാക്കുന്നത് എങ്ങനെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കും? അക്രമം ഉണ്ടാകാതിരിക്കാനുള്ള മൂന്‍കരുതല്‍ ആയി നിയന്ത്രണത്തെ കണ്ടല്‍ മതിയെന്നും കോടതി വ്യക്തമാക്കി. പോലീസ് നടപടി സ്വാഭാവികം മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ശബരിമലയിലെ യുവതി പ്രവേശനം തടയാന്‍ ആഹ്വാനം ചെയ്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. പ്രസംഗത്തെ തുടര്‍ന്ന് സന്നിധാനത്ത് സംഘര്‍ഷമുണ്ടായെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് റദ്ദാക്കണമെന്ന ശ്രീധരന്‍പിള്ളയുടെ ഹര്‍ജി ഹൈക്കോടതി മറ്റന്നാള്‍ പരിഗണിക്കും.
അതിനിടെ, ശബരിമല സ്ത്രീ പ്രവേശനം ചോദ്യം ചെയ്തുള്ള നാല് റിട്ട് ഹര്‍ജികളും സുപ്രീം കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റിവച്ചു. റിട്ട് ഹര്‍ജികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും അക്കാര്യം പിന്നീട് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാട് തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തിയിരിക്കുന്നത്.
പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ശേഷമായിരുന്നു റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചേംബറില്‍ പരിഗണിക്കും. 49 പുനഃപരിശോധനാ ഹര്‍ജികളാണ് പരിശോധിക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകാനാണ് സാധ്യത. മണിക്കൂറുകള്‍ക്കുള്ളില്‍ വിധി സുപ്രീം കോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ വരുന്നത്. ആദ്യ വിധി പറഞ്ഞ ബെഞ്ചിലെ മൂന്നു ജഡ്ജിമാര്‍ ഈ ബെഞ്ചിലുമുണ്ട്. പുതുതായി എന്തെങ്കിലും കോടതിയുടെ പരിഗണനയ്ക്ക് വരാനുണ്ടെങ്കില്‍ മാത്രമേ ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി വിധി വരാന്‍ സാധ്യതയുള്ളൂ. ആദ്യവിധിയില്‍ കാര്യമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയണം. മൂന്നാമതായി തക്കതായ കാരണം എന്തെങ്കിലും കോടതിക്ക് ബോധ്യപ്പെടണം. അങ്ങനെ വന്നാല്‍ മാത്രമേ തുറന്ന കോടതിയില്‍ പരിഗണിക്കൂ. രാവിലെ കോടതി ചേര്‍ന്നപ്പോള്‍ ഹര്‍ജികളില്‍ പുതുതായി ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കേള്‍ക്കാന്‍ ചീഫ് ജസ്റ്റീസ് തയ്യാറായിരുന്നില്ല.
from mangalam.com https://ift.tt/2qKOz3c
via IFTTT
No comments:
Post a Comment