കൊച്ചി: വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്ന് പറഞ്ഞ് കോടതി അയോഗ്യനാക്കിയ അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയുടെ നിയമസഭാ അവകാശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഹൈക്കോടതി രണ്ടാഴ്ച്ചയ്ക്ക് ശേഷം വിധി പറയും. അതുവരെ അയോഗ്യതയ്ക്ക് അനുവദിച്ച സ്‌റ്റേ തുടരുകയും ചെയ്യും.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തുകയും തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തുകയും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തുകയും ചെയ്തുവെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി എം.വി. നികേഷ് കുമാറാണ് കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് ഹൈക്കോടതി അയോഗ്യനാക്കിയത്.
അമുസ്ലീമായ തനിക്ക് വോട്ട് ചെയ്യരുതെന്നും മുസ്ലീം വീടുകളില്‍ പ്രചരണം നടത്തിയെന്നും നികേഷ് കോടതിയെ അറിയിച്ചിരുന്നു. അതേസമയം, സുപ്രീം കോടതിയെ സമീപിക്കുന്നതിന് സാവകാശം തേടി കെ.എം. ഷാജി ഹൈക്കോടതിയെ സമീപിക്കുകയും ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
from mangalam.com https://ift.tt/2zMGFdt
via IFTTT
No comments:
Post a Comment