രാഹുല്‍ ഈശ്വറിനെ നിലയ്ക്കലില്‍ തടഞ്ഞു: മല ചവിട്ടണമെങ്കില്‍ കോടതി ഉത്തരവ് വേണമെന്ന് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

രാഹുല്‍ ഈശ്വറിനെ നിലയ്ക്കലില്‍ തടഞ്ഞു: മല ചവിട്ടണമെങ്കില്‍ കോടതി ഉത്തരവ് വേണമെന്ന് പോലീസ്

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രഹാുല്‍ ഈശ്വറിനെ പോലീസ് നിലയ്ക്കലില്‍ തടഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവുണ്ടെങ്കില്‍ മാത്രമേ കടത്തിവിടാനാകൂ എന്ന നിലപാടിലാണ് പോലീസ്. ഇതേതുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ ചര്‍ച്ച തുടരുകയാണ്.

അതേസമയം ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലില്‍ എടുക്കുമെന്ന് പോലീസ് അറിയിച്ചെന്ന് രാഹുല്‍ പറഞ്ഞു. റാന്നി കോടതിയുടെ ഉത്തരവ് അനുസരിച്ച് പമ്പയില്‍ പോയലി ഒപ്പിടണമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ശബരിമലയില്‍ ദര്‍ശനം നടത്തരുതെന്ന് പറഞ്ഞിട്ടില്ല. ഇപ്പോള്‍ തടഞ്ഞുവെച്ചിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. പോലീസ് രാജാണ് നടക്കുന്നതെന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്നും രഹുല്‍ ഈശ്വര്‍ ആരോപിച്ചു.

ഇരുമുടിക്കെട്ടുമായി മറ്റ് രണ്ടുപേര്‍ക്കുമൊപ്പം ശനിയാഴ്ച ഉച്ച്യോടെയാണ് രാഹുല്‍ എത്തിയത്. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നിലയ്ക്കല്‍ സ്‌റ്റേഷനിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് കോടതി അനുമതി വേണമെന്ന് വ്യക്തമാക്കിയതോടെ നിലയ്ക്കലില്‍ നിന്ന് രഹുല്‍ മടങ്ങി. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി.



from mangalam.com https://ift.tt/2S8w4Bd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages