അലോക് വര്‍മയ്‌ക്കെതിരായ കേസില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; വൈകിയതില്‍ കോടതിയ്ക്ക് അതൃപ്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

അലോക് വര്‍മയ്‌ക്കെതിരായ കേസില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; വൈകിയതില്‍ കോടതിയ്ക്ക് അതൃപ്തി

ന്യൂഡൽഹി: സിബിഐ ഡയറക്ടർ അലോക് വർമയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിൽ കേന്ദ്ര വിജിലൻസ് കമ്മീഷന്സുപ്രീം കോടതിയുടെ വിമർശനം. ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചപ്പോഴായിരുന്നു കോടതിയുടെ വിമർശനം. കേസ് പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയത്. റിപ്പോർട്ടിന്റെ പകർപ്പ് ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് നൽകുമോ എന്ന കാര്യം വ്യക്തമല്ല. റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. 12ന് ഉള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നത്. എന്തുകൊണ്ട് ശനിയാഴ്ചയോ ഞായറാഴ്ചയോ റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആരാഞ്ഞു. റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് ക്ഷമ ചോദിച്ചു. സിബിഐയുടെ താൽകാലിക ഡയറക്ടർ നാഗേശ്വര റാവു ചുമതലയേറ്റെടുത്ത ശേഷം എടുത്ത തീരുമാനങ്ങൾ സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടിനൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അതുംകൂടി പരിഗണിച്ച ശേഷമായിരിക്കും വെള്ളിയാഴ്ച കോടതി കേസിൽ തീരുമാനം പറയുക.


from mathrubhumi.latestnews.rssfeed https://ift.tt/2OGxeSq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages