കുരുക്കാന്‍ ജയിലില്‍ എത്തിയത് ആറ് വാറന്റുകള്‍ ; അടുത്ത വാറന്റുകള്‍ക്ക് കടുത്ത സിപിഎം ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് സുരേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 28, 2018

കുരുക്കാന്‍ ജയിലില്‍ എത്തിയത് ആറ് വാറന്റുകള്‍ ; അടുത്ത വാറന്റുകള്‍ക്ക് കടുത്ത സിപിഎം ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കടുത്ത പ്രതിഷേധം നടത്തി അഴിക്കുള്ളിലായ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെതിരേ ഇന്നലെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയത് ആറ് വാറന്റുകള്‍. അടുത്ത വാറന്റുകള്‍ക്ക് തനിക്ക് വേണ്ടി കടുത്ത സിപിഎം ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് നീക്കമെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. ഇന്ന് രാവിലെ ഹാജരാക്കിയ നെയ്യാറ്റിന്‍കര കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം എറണാകുളം, കോഴിക്കോട്, റാന്നി എന്നിവടങ്ങളില്‍ നിന്നും അഞ്ചു വാറന്റുകള്‍ ഇനിയുമുണ്ട്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നും രണ്ടെണ്ണം വീതവും റാന്നിയില്‍ നിന്നും ഒരു വാറന്റുമാണ് ഇന്നലെ വന്നത്. തന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കാനും ആലോചന നടന്നതായി സുരേന്ദ്രന്‍ പറഞ്ഞു. 26 ന് രാത്രി എത്ര വൈകിയാലും കൊട്ടാരക്കരയില്‍ എത്തിക്കാന്‍ ഉന്നതോദ്യോഗസ്ഥര്‍ വാശിപിടിച്ചെന്നും അവിടെ ഇറക്കാതെ തിരുവനന്തപുരത്ത് എത്തിക്കാന്‍ നിര്‍ബ്ബന്ധിച്ചെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

എസ്‌കോര്‍ട്ട് വന്ന സിപിഎംകാരനായ എസ്ഐ യാണ് വണ്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കിയത്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിനിടയില്‍ തഹസീല്‍ദാരെ തടഞ്ഞ കേസില്‍ നെയ്യാറ്റിന്‍കര കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ ചിത്തിര ആട്ട വിശേഷത്തിന് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ 52 കാരിയെ തടഞ്ഞതിനെതിരേയുള്ള കേസും ഇന്ന് പരിഗണനയ്ക്ക് എടുക്കുന്നുണ്ട്.

പത്തനംതിട്ട കോടതിയിലാണ് ഈ കേസ്. സുരേന്ദ്രന്‍ പരിസരത്ത് ഇല്ലാതിരുന്നിട്ടും ഗൂഡാലോചന, കുറ്റകരമായ നരഹത്യയ്ക്ക് ശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അഡ്വ. രാംകുമാറാണ് സുരേന്ദ്രന് വേണ്ടി ഹാജരായത്. നെടുമ്പാശ്ശേരിയില്‍ ഭുമാതാ ബ്രിഗേഡ് നേതാവ് തൃപ്തിദേശായിയെ തടഞ്ഞതിനും സുരേന്ദ്രനെതിരേ കുറ്റപത്രം ചുമത്തിയിട്ടുണ്ട്.



from mangalam.com https://ift.tt/2KKm2nD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages