കോട്ടയം: ശബരിമല വിവാദത്തില്‍ ബി.ജെ.പിയെ വെട്ടിലാക്കിയ വീഡിയോ പുറത്തായതിന് പിന്നില്‍ ഗ്രൂപ്പ് പോരെന്ന് സൂചന. ശബരിമല വിവാദം ബി.ജെ.പിക്ക് വീണ് കിട്ടിയ സുവര്‍ണാവസരമാണെന്നും ബി.ജെ.പി മുന്നോട്ട് വച്ച അജണ്ടയിലേക്ക് എല്ലാവരും വന്നു കൊണ്ടിരിക്കുകയാണെന്നുമായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രസംഗം. ശബരിമല നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത് തന്നോട് ചോദിച്ചിട്ടാണെന്നും ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.
യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നില്‍ ബി.ജെ.പിയിലെ ഗ്രൂപ്പ് പോരാണെന്നാണ് സൂചന. ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ വീഡിയോയ്ക്ക് പിന്നില്‍ യുവമോര്‍ച്ച നേതാവാണെന്നാണ് സൂചന. കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി പോയതിന് ശേഷം ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷമാണ്. ഇതിന്റെ തുടര്‍ച്ചയായാണ് വീഡിയോ പുറത്ത് വന്നത്.
from mangalam.com https://ift.tt/2qvp0mA
via IFTTT
No comments:
Post a Comment