ഷാർജ: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റിയ എൻ.പി ഉല്ലേഖ് എഴുതിയ കണ്ണൂർ: പ്രതികാര രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങൾ എ്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജ പുസ്തകോത്സവത്തിൽ വെച്ച് നടക്കും. മാതൃഭൂമി ബുക്സാണ് പ്രസാധകർ. രാഷ്ട്രീയ കൊലപാതകങ്ങൾക്കുപിന്നിലെ ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ കാരണങ്ങളാണ് പുസ്തകം അന്വേഷിക്കുന്നത്. KANNUR: INSIDE INDIAS BLOODIEST REVENGE POLITICS എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് കണ്ണൂർ: പ്രതികാര രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങൾ. സി പി എം നേതാവായിരുന്ന പാട്യം ഗോപാലന്റെ മകനും മാധ്യമപ്രവർത്തകനുമാണ് എൻ.പി. എൻ.പി ഉല്ലേഖ്. 1964 ലെ പിളർപ്പിന് ശേഷമാണ് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആക്രമണ ശൈലി സ്വീകരിക്കേണ്ടിവന്നതെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. ആക്രമണ പദ്ധതിയുമായി ആർ.എസ്.എസും എത്തിയതോടെ കണ്ണൂർ സംഘർഷഭൂമിയായി. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങൾക്ക് സ്വാഭാവികത കൈവരികയും മരണത്തിന്റ ആഘാതം കുറഞ്ഞുപോവുകയും ചെയ്യുന്നുവെന്ന തോന്നലിൽ നിന്നാണ് എൻ.പി ഉല്ലേഖ് എഴുതിത്തുടങ്ങുന്നത്. ബോംബും വാളും കഠാരയും വിധി കൽപ്പിക്കുന്ന കണ്ണൂർ രാഷ്ട്രീയത്തിന്റെ അകവും പുറവും കാണാം ഉല്ലേഖിന്റെ വരികളിൽ. കോൺഗ്രസും കമ്മ്യൂണിസ്റ്റും ആർ.എസ.എസും ബി.ജെ.പി യും എൻ.ഡി.എഫും മുസ്ലീം ലീഗും കുറെ മനുഷ്യ ജീവിതങ്ങളും അവരുടെ ചോരയും കണ്ണീരും നിറഞ്ഞ ചരിത്രം. എ.കെ.ജി യുടെ കാലം വരെ സി.പി.എം നടത്തിയത് പ്രതിരോധമോ ചെറുത്തുനിൽപ്പോ ആയിരുന്നുവെന്ന് ഉല്ലേഖ് സാക്ഷ്യപ്പെടുത്തുന്നു. 1964 ലെ പിളർപ്പിന് ശേഷമാണ് പാർട്ടി ആക്രമണത്തിലേക്ക് മാറിയത്. ബോംബെ മാതൃകയിൽ ആർ. എസ്.എസ് ആക്രമണോത്സുകതയോടെ കണ്ണൂരിലേക്ക് കടന്നുവന്നതും ഇതേ കാലയളവിലാണ്. എം.വി രാഘവനായിരുന്നു അക്കാലത്ത് സി.പി.എം നേതൃത്വത്തിൽ. എം.വി.ആർ ശൈലി പിന്നീട് പാർട്ടിയുടെ ശൈലിയായി. ആ സമീപനത്തിന് ആരാധകരും അനുയായികളുമുണ്ടായെന്ന് പുസ്തകത്തിൽ വിശദീകരിക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2DkRDuV
via
IFTTT
No comments:
Post a Comment