ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; യുവതിയും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; യുവതിയും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍

കാക്കനാട്: ഭർത്താവിനെ വണ്ടിയിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ ഭാര്യയും സുഹൃത്തായ ഓട്ടോ ഡ്രൈവറും അറസ്റ്റിൽ. ഏലൂർ കുറ്റിക്കാട്ടുകര വീട്ടിൽ ഐശ്വര്യ (36), വരാപ്പുഴ ദേവസ്വംപാടം മാടവന വീട്ടിൽ ഡെൽസൺ (35) എന്നിവരാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. ഐശ്വര്യ സഹകരണ സംഘം ഓഡിറ്ററാണ്. ഡെൽസൺ കളമശ്ശേരി സ്റ്റാൻഡിലെ ഓട്ടോഡ്രൈവറാണ്.ഇവർ ഓട്ടോയിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച ഏലൂർ സ്വദേശിയായ യുവാവ് കൈ ഒടിഞ്ഞ് ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ പാലക്കാട്ട് നിന്നാണ് പോലീസ് പിടിച്ചത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ഐശ്വര്യയുടെ ഭർത്താവിന് വിദേശത്തായിരുന്നു ജോലി. ഭർത്താവ് നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഭാര്യക്ക് ഡെൽസണുമായുള്ള സൗഹൃദത്തെപ്പറ്റി അറിഞ്ഞത്. തുടർന്ന് ഇയാൾ വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ ജോലി സമ്പാദിച്ചു. കുറച്ചുകാലം ഡെൽസണുമായുള്ള ബന്ധം ഐശ്വര്യ ഉപേക്ഷിച്ചെങ്കിലും വീണ്ടും തുടരുന്നതായി ഭർത്താവ് കണ്ടെത്തി. ഒക്ടോബർ 25-ന് ജില്ലാ സഹകരണ ബാങ്കിൽ മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ സഹകരണസംഘം ഓഡിറ്ററായ ഐശ്വര്യയും എത്തിയിരുന്നു. കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവെത്തിയെങ്കിലും ഐശ്വര്യ ഡെൽസണൊപ്പം ഓട്ടോയിൽ മടങ്ങുകയായിരുന്നു. ഇരുചക്രവാഹനത്തിൽ ഓട്ടോയെ പിന്തുടർന്ന ഐശ്വര്യയുടെ ഭർത്താവിനെ സീപോർട്ട് - എയർപോർട്ട് റോഡിൽ പൂജാരിവളവിൽ വച്ച് ഡെൽസൺ ഓട്ടോ ഇടിപ്പിച്ചു. ബൈക്കിൽ നിന്ന് തെറിച്ചുവീണ ഭർത്താവിന്റെ കൈയ്ക്ക് ഒടിവുപറ്റിയിരുന്നു. ഐശ്വര്യയും ഡെൽസണും അവിടെ നിന്ന് കടന്നു. തുടർന്ന് കൊടുങ്ങല്ലൂരും പാലക്കാട്ടും ഒളിവിൽ താമസിക്കുകയായിരുന്നു. ഭർത്താവിന്റെ പരാതിയെ തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ നോക്കി ഇവർ പാലക്കാട്ടുണ്ടെന്ന് പോലീസ് മനസ്സിലാക്കി. ഇവിടെ നിന്ന് ബംഗളൂരുവിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പാലക്കാട്ടെ ട്രാവൽ ഏജൻസിയെ സമീപിക്കവേയാണ് ഇരുവരെയും തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ ദിവസം ഐശ്വര്യ ഒരു ലക്ഷം രൂപ ബാങ്കിൽ നിന്ന് പിൻവലിച്ചിരുന്നു എന്നും പോലീസ് പറഞ്ഞു.ശനിയാഴ്ച വൈകീട്ട് സ്റ്റേഷനിൽ ഇരുവരേയും കൊണ്ടുവന്നപ്പോൾ ഭർത്താവും എത്തിയിരുന്നു. ഭർത്താവിനോടൊപ്പം പോകാൻ താത്പര്യമില്ലെന്ന് ഐശ്വര്യ പോലീസിനെ അറിയിച്ചു. വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി.പി. ഷംസിന്റെ നിർദേശപ്രകാരം എസ്.ഐ.മാരായ എ.എൻ. ഷാജു, കെ.കെ. ഷെബാബ്, എ.എസ്.ഐ. റോയ് കെ. പുന്നൂസ്, സീനിയർ സി.പി. ഒ. സെൻ, പോലീസുകാരായ രമേശ്കുമാർ, ശ്യാംകുമാർ, വിനോദ്, വെൽമ ജയശ്രീ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. Content Highlight: wife and friend charged with murder attempt


from mathrubhumi.latestnews.rssfeed https://ift.tt/2QunvA9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages