കാലിഫോർണിയ: യു.എസിലെ കാലിഫോർണിയയിൽ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി പടർന്നു പിടിച്ച് കാട്ടുതീയിൽ 25 മരണം. രണ്ടുരലക്ഷത്തിലേരെ പേരെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചത്. ഫ്ളോറിഡയിലെ ഓർലാൻഡോ നഗരത്തിനേക്കാൾ ജനസംഖ്യ വരുമിത്. 35 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. ചരിത്രത്തിൽതന്നെ വലിയ ദുരന്തംവിതച്ച കാട്ടുതീയിൽ വീടുകളുൾപ്പെടെ 6700 കെട്ടിടങ്ങളാണ് തീയിൽപ്പെട്ടത്. View this post on Instagram Jesus #Malibu #fire A post shared by Ponthego (@ponthego) on Nov 10, 2018 at 11:11am PST 35000 ഏക്കറോളം വിസ്തൃതിയിലാണ് തീ പടർന്നുപിടിച്ചത്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം തീയണയ്ക്കാൻ തടസ്സം നേരിടുകയാണ്. തൗസൻഡ് ഓക്സ്, പാരഡൈസ് പട്ടണങ്ങളിലാണ് ഏറെ നാശംവിതച്ചത്. 90000 ഏക്കർ കത്തിനശിച്ച ബുട്ടി കൗണ്ടിയിലാണ് 35 പേരെ കാണാതായത്. ഒട്ടേറെ ഹോളിവുഡ് താരങ്ങളുടെ വസതികളുള്ള മാലിബു ബീച്ചിലേക്കും തീ പടർന്നുപിടിച്ചതായി കാലിഫോർണിയ അധികൃതർ പറഞ്ഞു. മേഖലയിൽ കറുത്ത പുക പടർന്നതും ചാരം പടർന്നതും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. View this post on Instagram Paying for the city of #Malibu Ca.this #Fire has gone crazy and is not slowing down. #brushfire #LA A post shared by Ponthego (@ponthego) on Nov 10, 2018 at 9:23am PST
from mathrubhumi.latestnews.rssfeed https://ift.tt/2AZ3jkN
via
IFTTT
No comments:
Post a Comment