കൊച്ചി: ശബരിമലയിലെ പോലീസ് അതിക്രമങ്ങളില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി ഹൈക്കോടതി. യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ മറവില്‍ പോലീസ് അതിക്രമം നടക്കുകയാണ്. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പോലീസിന് എന്താണ് അധികാരമെന്ന് ഹൈക്കോടതി ചോദ്യമുയര്‍ത്തി. ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ എജി ഉച്ചയ്ക്ക് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് കോടതിയുടെ ഉത്തരവ്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് അതിക്രമത്തില്‍ മര്‍ദ്ദനമേറ്റു. തുലാമാസ പൂജയ്ക്കും, ചിത്തിര ആട്ട വിശേഷത്തിനും, തുടര്‍ന്ന് ഇപ്പോള്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്തും ശബരിമലയിലെ പോലീസ് നടപടിയിലാണ് കോടതി കടുത്ത എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ സ്‌പെഷ്യല്‍ കമ്മീഷണറെ നിയോഗിച്ചിരുന്നു ഇത് പാലിച്ചോ? എന്നും കോടതി ചോദ്യമുയര്‍ത്തി. യഥാര്‍ത്ഥ ഭക്തരെ ശബരിമലയിലേക്ക് കൊണ്ടുപോകുക തന്നെ വേണം. നടപടികള്‍ നടപ്പിലാക്കാന്‍ പരിചയമുള്ള ഉദ്യോഗസ്ഥരെ തന്നെ നിയോഗിക്കണം.
ഒരു മിനിറ്റ് ഇടവേളയില്‍ ബസ് സര്‍വീസ് നടത്തുമെന്ന് നേരത്തെ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കിയതായി കാണുന്നില്ല. അതിനാല്‍ തന്നെ സ്വകാര്യ വാഹനങ്ങള്‍ ആവശ്യമെങ്കില്‍ കടത്തി വിടണമെന്നും കോടതി പറഞ്ഞു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഞായറാഴ്ച അര്‍ധരാത്രി നട അടച്ചതിനു പിന്നാലെ കൂട്ടമായി പ്രതിഷേധിച്ച ഭക്തരെ സന്നിധാനത്തു നിന്ന് ആദ്യമായി അറസ്റ്റു ചെയ്ത് നീക്കിയതും ശ്രദ്ധേയമായിരുന്നു.
from mangalam.com https://ift.tt/2DuLPym
via IFTTT
No comments:
Post a Comment