ശബരിമല: കേസുകള്‍ ജനുവരി 22നു മുന്‍പ് പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 19, 2018

ശബരിമല: കേസുകള്‍ ജനുവരി 22നു മുന്‍പ് പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധി ജനുവരി 22ന് മുന്‍പ് പുനഃപരിശോധിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. യുവതീപ്രവേശനം സംബന്ധിച്ച് സെപ്തംബര്‍ 22ലെ വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

ശബരിമല നട തുറന്നതിനാല്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം മാത്രം പരിഗണിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ അഞ്ചംഗ ബെഞ്ചിന് മാത്രമേ കഴിയൂവെന്നും ചീഫ് ജസ്റ്റീസ് ആവര്‍ത്തിച്ച് വ്യക്തമാക്കി.

യുവതി പ്രവേശനവിധി നടപ്പാക്കുന്നതില്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് ഹര്‍ജി സമര്‍പ്പിക്കാനിരിക്കേയാണ് കോടതി നിലപാട് വ്യക്തമാക്കുന്നത്. ഹര്‍ജി സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഇതുവരെ ദേവസ്വം ബോര്‍ഡ് അഭിഭാഷകന് എത്തിച്ചുനല്‍കിയിട്ടില്ല. ഇന്ന് നാലു മണിക്ക് മൂന്‍പ് രേഖകള്‍ എത്തിയാല്‍ മാത്രമേ ഇന്ന് ഹര്‍ജി നല്‍കാന്‍ സാധിക്കൂ.



from mangalam.com https://ift.tt/2Kd6HLJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages