ബലാത്സംഗക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇരയെ വിവാഹം കഴിച്ചു; സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദ്ദിച്ചു, സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചു; പ്രതി വീണ്ടും അറസ്റ്റിലായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

ബലാത്സംഗക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇരയെ വിവാഹം കഴിച്ചു; സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദ്ദിച്ചു, സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചു; പ്രതി വീണ്ടും അറസ്റ്റിലായി

കുര്‍ള: ബലാത്സംഗക്കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് ഇരയെ വിവാഹം കഴിച്ച യുവാവ് സ്ത്രീധന പീഡനക്കേസില്‍ അകത്തായി. മുംബൈ കുര്‍ള സ്വദേശിയായ 32 കാനാണ് അറസ്റ്റിലായത്.

ആറു വര്‍ഷം മുന്‍പാണ് യുവാവ് 13 വയസ്സുള്ള ആറാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ കേസ് ഒത്തുതീര്‍പ്പാക്കി. ഇതുപ്രകാരം കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടിയെ യുവാവ് വിാഹം കഴിച്ചു. എന്നാല്‍ രണ്ടു മാസം കഴിഞ്ഞതോടെ ഒമ്പതു ലക്ഷം രൂപ വീട്ടില്‍ നിന്ന് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യുവാവും മാതാവും ഉപദ്രവിക്കാന്‍ തുടങ്ജി.

ബലാത്സംഗക്കേസ് ഇല്ലാതാക്കാന്‍ മകന് ഒമ്പത് ലക്ഷം രൂപ ചെലവായി എന്നു പറഞ്ഞായിരുന്നു ഇയാളുടെ അമ്മ ഉപദ്രവിച്ചിരുന്നത്. പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചും ഭീഷണിപ്പെടുത്തി. ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെ ഈ വര്‍ഷം ജനുവരിയില്‍ പെണ്‍കുട്ടി ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയി. എന്നാല്‍ ഭര്‍ത്താവും വീട്ടുകാരും തന്നെ ഫോണില്‍ വിളിച്ചും ഭീഷണിപ്പെടുത്തിയെന്നും ദേഹത്ത് ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞതായും പെണ്‍കുട്ടി കുര്‍ള പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇക്കഴിഞ്ഞ സെപ്തംബറില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്ത തന്റെ ചിത്രത്തിനു ചുവട്ടില്‍ അസഭ്യവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും പരാതിയില്‍ പറയുന്നു. യുവാവ് വ്യാഴാഴ്ച കുര്‍ള റെയില്‍വേ സ്‌റ്റേഷനില്‍ എത്തുമെന്ന് വിവരം കിട്ടിയ പെണ്‍കുട്ടി ഇക്കാര്യം പോലീസിന് കൈമാറുകയും അയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്കെതിരെ ഐ.ടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. കുടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന്് കുര്‍ള ഇന്‍സ്‌പെക്ടര്‍ എം. പാട്ടീല്‍ പറഞ്ഞു.



from mangalam.com https://ift.tt/2Buv05e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages