ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയായി തിരഞ്ഞെടുത്തത് തങ്ങള്‍ തന്നെയെന്ന് ആവര്‍ത്തിച്ച് ദസ്സോ സിഇഒ എറിക് ട്രാപ്പിയര്‍. സിഇഒ പൊസിഷനില്‍ ഇരുന്നുകൊണ്ട് നുണപറയില്ല എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ഈ ഫ്രഞ്ച് കമ്പനി തലവന്‍ നുണ പറയുകയാണെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു.
അനില്‍ അംബാനി ഉടമസ്ഥനായ കമ്പനിയെ ദസ്സോ പങ്കാളിയാക്കിയതിന് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരമാണെന്ന് ചൂണ്ടിക്കാണിച്ച് രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. റിലയന്‍സിനെ പങ്കാളിയാക്കാന്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തിയതായി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദിന്റെ വെളിപ്പെടുത്തലുണ്ടായിരുന്നു. ഇതാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് കാരണം.
പിന്നീട് റിലയന്‍സിനെ തങ്ങള്‍തന്നെയാണ് തിരഞ്ഞെടുത്തതെന്ന് പറഞ്ഞ് എറിക് രംഗത്തുവന്നിരുന്നു. ഇത് പ്രധാനമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമാണെന്നും സിഇഒ പറയുന്നത് നുണയാണെന്നും പറഞ്ഞ് രാഹുല്‍ ഗാന്ധി വരികയായിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു എറിക്.
from mangalam.com https://ift.tt/2zNNHii
via IFTTT
No comments:
Post a Comment