അനധികൃതമായി അതിര്‍ത്തി കടന്നു; യു.എസ് ജയിലില്‍ കഴിയുന്നത് 2400 ഇന്ത്യക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

അനധികൃതമായി അതിര്‍ത്തി കടന്നു; യു.എസ് ജയിലില്‍ കഴിയുന്നത് 2400 ഇന്ത്യക്കാര്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ അഭയം തേടി അനധികൃതമായി അതിര്‍ത്തി കടന്ന 2400 ഓളം ഇന്ത്യക്കാര്‍ ജയിലിലായി. ഇവരില്‍ കൂടുതലും പഞ്ചാബികളാണ്. ഇന്ത്യയില്‍ അക്രമങ്ങള്‍ നേരിട്ടവരോ കേസുകളില്‍ വേട്ടയാടപ്പെട്ടവരോ ആണ് ഇവരില്‍ ഏറെയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എസിലെ 86 ജയിലുകളിലായി 2,382 ഇന്ത്യക്കാരാണ് ഉള്ളതെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരമാണ് ഈ വിവരം ശേഖരിച്ചത്.

ഒക്‌ടോബര്‍ 10വരെയുള്ള കണക്കുകള്‍ പ്രകാരം കാലിഫോര്‍ണിയിലെ അഡെലാന്റേ്ാ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് പ്രോസസിംഗ് സെന്ററില്‍ 377 ഇന്ത്യക്കാരാണ് ഉള്ളത്. വിക്ടര്‍വില്ലെ ഫെഡറല്‍ കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയുഷനില്‍ 245 പേരും ഇംപീരിയല്‍ റീജിയണല്‍ അഡല്‍റ്റ് ഡിറ്റെന്‍ഷന്‍ ഫസിലിറ്റിയില്‍ 269 പേരും വാഷിംഗ്ടണിലെ ടകോമ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് പ്രൊസസിംഗ് സെന്ററില്‍ 115 പേരുമാണുള്ളത്.

അക്രമങ്ങള്‍ക്ക് ഇരയായവരും വേട്ടയാടപ്പെട്ടവരുമാണ് അമേരിക്കയില അഭയം തേടി എത്തിയവരില്‍ ഏറെയുമെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ പ്രസിഡന്റ് സത്‌നാംഎസ്. ചാഹല്‍ പറയുന്നൂ. ആയിരക്കണക്കിന് ഇന്ത്യക്കാര്‍, പ്രത്യേകിച്ച് പഞ്ചാബികള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു എന്നത് ഏറെ ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2T8kYgT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages