കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാക്കുറ്റം; അഞ്ചുവർഷം തടവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാക്കുറ്റം; അഞ്ചുവർഷം തടവ്

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല വീഡിയോ കൈവശംവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരേ കടുത്ത നിയമനടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. കുറ്റക്കാർക്ക് അഞ്ചുവർഷംവരെ തടവുശിക്ഷ വ്യവസ്ഥചെയ്യുന്ന നിയമഭേദഗതികളാണ് ആലോചിക്കുന്നത്. ജാമ്യമില്ലാവകുപ്പ് പ്രകാരമായിരിക്കും കേസെടുക്കുക. ഇതിനായി കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്ന നിയമം (പോക്സോ) ഭേദഗതിചെയ്യും. കുറ്റം ആവർത്തിക്കുന്നവർക്ക് ഏഴുവർഷംവരെ തടവു ലഭിക്കും. വാട്‌സാപ്പടക്കമുള്ള സാമൂഹികമാധ്യമങ്ങൾവഴി അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടും ബന്ധപ്പെട്ടവരെ അറിയിക്കാത്തവരും ഒരുപോലെ കുറ്റക്കാരാകും. അതായത് വാട്‌സാപ്പ് ഗ്രൂപ്പിൽ ആരെങ്കിലും ഇത്തരം വീഡിയോ പോസ്റ്റ് ചെയ്യുകയാണെങ്കിൽ ആ ഗ്രൂപ്പിലെ മറ്റംഗങ്ങൾക്കെതിരേയും കേസെടുക്കാനാകും. വനിതാ ശിശുക്ഷേമ, നിയമ മന്ത്രാലയങ്ങളുടെ അനുമതിലഭിച്ചുകഴിഞ്ഞാൽ ഭേദഗതികൾ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കുവിടും. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോ ചിത്രീകരണം വർധിച്ചുവരുന്നതിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് നിയമം കർശനമാക്കാൻ തീരുമാനിച്ചത്. നിലവിൽ പോക്സോയുടെ 15-ാം വകുപ്പുപ്രകാരം മൂന്നുവർഷംവരെ തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.


from mathrubhumi.latestnews.rssfeed https://ift.tt/2PRZyXp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages