നിരോധനാജ്ഞ ലംഘിച്ച് യു.ഡി.എഫ് സംഘം പമ്പയിലേക്ക്; നിലയ്ക്കലില്‍ പോലീസിനെതിരെ കുത്തിയിരുന്ന് പ്രതിഷേധവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 20, 2018

നിരോധനാജ്ഞ ലംഘിച്ച് യു.ഡി.എഫ് സംഘം പമ്പയിലേക്ക്; നിലയ്ക്കലില്‍ പോലീസിനെതിരെ കുത്തിയിരുന്ന് പ്രതിഷേധവും

നിലയ്ക്കല്‍: ശബരിമലയിലും പരിസരത്തും പോലീസ് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ച് യു.ഡി.എഫ് സംഘം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും നേതൃത്വത്തിലുള്ള എം.എല്‍.എമാരുടെ സംഘം പമ്പയിലേക്ക് പുറപ്പെട്ടു. നിലയ്ക്കലില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘം നിലത്തിരുന്ന് പ്രതിഷേധിച്ചു. നിരോധനാജ്ഞ ലംഘനം യു.ഡി.എഫിന്റെ പ്രഖ്യാപിത നിലപാട് ആണെന്ന് ചെന്നിത്തല പറഞ്ഞു.

ഏറെ നേരത്തെ ചര്‍ച്ചയ്ക്കു ശേഷം നേതാക്കളെ സ്വന്തം വാഹനങ്ങളില്‍ പമ്പിലേക്ക് പോകാന്‍ എസ്.പി യതീഷ് ചന്ദ്ര അനുവദിച്ചു. പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ പോകണമെന്ന നിലപാടാണ് പോലീസ് എടുത്തത്. യു.ഡി.എഫ് സംഘത്തിന് സന്നിധാനത്തേക്ക് പോകാമെന്ന് പോലീസ് അറിയിച്ചു.

എം.എല്‍.എമാരെ മാത്രമേ കടത്തിവിടൂ എന്ന നിലപാടാണ് പോലീസ് ആദ്യം സ്വീകരിച്ചത്. ഇതോടെ തങ്ങള്‍ നിരോധനാജ്ഞ ലംഘിക്കുകയാണെന്നും അറസ്റ്റു ചെയ്തു നീക്കാന്‍ പോലീസിനെ വെല്ലുവിളിച്ച് നേതാക്കള്‍ നിലത്തിരുന്നു. 144 പിന്‍വലിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു. തീര്‍ഥാടനം അട്ടിമറിക്കാനാണ് 144 പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടിയും ആരോപിച്ചു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചില്ലെങ്കില്‍ ലംഘിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കലാപമുണ്ടാക്കാനല്ല, ഭക്തര്‍ക്കു വേണ്ടിയാണ് യു.ഡി.എഫ് നിലപാട്. ആരാധനാ സ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ല. നാമജപം തെറ്റെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല നേരത്തെ ചോദിച്ചിരുന്നു.



from mangalam.com https://ift.tt/2DOrSnk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages